നിർമ്മാതാവ് ജി സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ. സുരേഷ് കുമാറിനെയും പാലക്കാട് നഗരസഭാധ്യക്ഷായിരുന്ന പ്രിയ അജയനെയുമാണ് പുതുതായി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നടി മേനകയാണ് സുരേഷ് കുമാറിന്റെ ഭാര്യ.
സിനിമാ സംവിധായകനും നടനുമായ മേജർ രവി, നടൻ ദേവൻ എന്നിവരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായി ദിവസങ്ങൾക്ക് മുൻപ് തിരഞ്ഞെടുത്തിരുന്നു. കേരള പീപ്പിൾസ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവൻ ബിജെപിയിൽ എത്തിയത്.
Post Your Comments