ബിഗ് ബോസിലൂടെ ആരാധക പ്രീതി നേടിയ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. താരത്തിന്റെ അലറി വിളിക്കൽ പലപ്പോഴും വിവാദത്തിലാകാറുണ്ട്. എന്നാൽ ഇനി എവിടെയും പോയി താൻ അലറി വിളിക്കില്ല എന്നും തന്റെ മാറ്റങ്ങൾക്ക് കാരണം ആരതി പൊടിയാണെന്നും റോബിൻ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിലെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന പരിപാടിയിലാണ് പ്രതിശുത വധുവിനെ കുറിച്ച് താരം പങ്കുവച്ചത്.
read also: ഏഴു ദിവസത്തില്‍ പേര് മാറ്റിയില്ലെങ്കില്‍ നിയമനടപടി: വിഘ്നേഷ് ശിവന് തിരിച്ചടി
‘ഞാൻ ഇപ്പോൾ ഹാപ്പിയായി ഇരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം എന്റെ ആരതി പൊടിയാണ്. കഴിഞ്ഞ വർഷം എന്റെ ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. അതിനെല്ലാം കൂട്ടായി നിന്നത് ആരതിയാണ്. അത്രയും എന്നെ ഭയങ്കരമായി സപ്പോർട്ട് ചെയ്ത് കൂടെ നിന്നൊരു ആളാണ്. പുള്ളികാരിയുമായി എല്ലാം ഷെയർ ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നു. ആരതിയല്ലാതെ മറ്റൊരു പെൺകുട്ടിയും ഇത്രയധികം പ്രശ്നങ്ങൾക്കിടയിൽ ഇങ്ങനെയൊന്നും നിൽക്കില്ല. എന്ത് കാര്യമുണ്ടെങ്കിലും ആരതിയുമായി ഡിസ്കസ് ചെയ്യും. ആരതി പലതും പറഞ്ഞു തരാറുണ്ട്. മണ്ടത്തരമാണെങ്കിൽ അത് പറയും. പറയുന്നത് ഞാൻ അനുസരിക്കാറുണ്ട്. ആലോചിച്ച് സംസാരിക്കാനൊക്കെ പറയാറുണ്ട്. രണ്ടു മൂന്ന് മാസമായി എന്റെ പേരിൽ വിവാദങ്ങൾ ഒന്നുമില്ലല്ലോ. ഞാൻ എല്ലാം നിർത്തി. ഇനി എവിടെയും പോയി ഞാൻ അലറി വിളിക്കില്ല. ഞാൻ ഇന്ന് ഇങ്ങനെ നല്ല രീതിയിൽ മാറിയിട്ടുണ്ടെങ്കിൽ അതിന് കാരണം ആരതിയാണ്. എനിക്ക് തിരിച്ചറിവ് നൽകുകയായിരുന്നു അവൾ,’ റോബിൻ പറഞ്ഞു.
Post Your Comments