GeneralLatest NewsMollywoodNEWSWOODs

ആളുകൾ ഹരി ചേട്ടന്റെ അപ്പോയിന്റ്മെന്റ് എടുക്കാൻ ക്യൂ ആണ്, പക്ഷേ ജ്യോത്സ്യനായി ചേട്ടനേ കാണാനേ പറ്റുന്നില്ല: അനുശ്രീ

എനിക്കെന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും ഞാൻ ആദ്യം പറയുന്നത് ഹരി ചേട്ടന്റെ അടുത്താവും

നീണ്ട നാളത്തെ സുഹൃത്തുക്കളായാണ് ഹരി പത്തനാപുരവും നടി അനുശ്രീയും. അടുത്തിടെ ഒരു അഭിമുഖത്തിൽ തങ്ങളുടെ സൗഹൃദത്തെ കുറിച്ച് അനുശ്രീയും ഹരിയും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അനുശ്രീയുടെ ചാനൽ അഭിമുഖത്തിനിടെ സർപ്രൈസ് ആയിട്ടായിരുന്നു ഹരി പത്തനാപുരം കടന്നു വന്നത്.

‘എന്തു കള്ളത്തരമാണെങ്കിലും പ്രശ്നമാണെങ്കിലുമൊക്കെ അതു അതുപോലെ വന്നു തുറന്നു പറയുന്നൊരു സുഹൃത്താണ് അനുശ്രീയെന്നും, അനുശ്രീയെ കൊണ്ട് കാറു തള്ളിപ്പിച്ചിട്ടുള്ള ഒരേ ഒരാൾ താനാണ് ‘ എന്നും ഹരി പറയുന്നു.

read also: ഷക്കീലയുടെ കാമുകന്‍ റിച്ചാര്‍ഡ് നടി ശാലിനിയുടെ സഹോദരന്‍? ആരോപണങ്ങളുമായി ബയില്‍വാന്‍ രംഗനാഥന്‍

‘ഞങ്ങൾ തമ്മിലുള്ളത് സിനിമയിൽ വന്നതിനു ശേഷമുള്ള ബന്ധമൊന്നുമല്ല. പത്തനാപുരം കണക്ഷനാണ് അത്. അവിടെ ഞങ്ങളുടെ മറ്റൊരു ലോകമാണ്. എനിക്കെന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും ഞാൻ ആദ്യം പറയുന്നത് ഹരി ചേട്ടന്റെ അടുത്താവും. ഇപ്പോഴല്ലേ, ഹരി ചേട്ടൻ ജ്യോത്സ്യനൊക്കെയായത്. അന്ന് ചേട്ടന് ജ്യോതിഷമൊന്നുമില്ല. ഞാനതു പറഞ്ഞ് ഇപ്പോഴും കളിയാക്കും. ആളുകൾ ചേട്ടന്റെ അപ്പോയിന്റ്മെന്റ് എടുക്കാൻ ക്യൂ ആണ്. പക്ഷേ എനിക്ക് ചേട്ടനെ ജ്യോത്സ്യൻ ആയി അങ്ങ് കാണാനേ പറ്റുന്നില്ല. ഞങ്ങൾ അത്തരം കാര്യങ്ങൾ സംസാരിക്കാറുമില്ല. ആരെങ്കിലും ഹരി ചേട്ടനെ കണക്റ്റ് ചെയ്തുതരുമോ എന്നൊക്കെ പറയുമ്പോൾ എനിക്ക് ശരിക്കും കോൺഫിഡൻസ് ഇല്ല, ഞാൻ ഹരിചേട്ടനെ വിളിച്ചു ചോദിക്കും, സത്യം പറ, നിങ്ങൾക്ക് ഇതിനുള്ള പ്രതിവിധി അറിയാമോ? എന്ന്. ‘നിനക്കെന്നെ ഒരു വിലയില്ലല്ലോ, പുച്ഛമാണല്ലോ’ എന്നു ഹരിച്ചേട്ടൻ പറയും, ‘ചിരിയോടെ അനുശ്രീ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button