GeneralKollywoodLatest NewsNEWSWOODs

ഷക്കീലയുടെ കാമുകന്‍ റിച്ചാര്‍ഡ് നടി ശാലിനിയുടെ സഹോദരന്‍? ആരോപണങ്ങളുമായി ബയില്‍വാന്‍ രംഗനാഥന്‍

താന്‍ ആദ്യമായി ഐ ലവ് യു പറഞ്ഞത് റിച്ചാര്‍ഡിനോടാണ്

മലയാളത്തിൽ ഒരു കാലത്ത് നിറഞ്ഞു നിന്ന താരമാണ് ഷക്കീല. പത്ത് വര്‍ഷത്തിന് മുമ്പ് റിച്ചാര്‍ഡുമായി താൻ പ്രണയത്തിലായിരുന്നു എന്ന് ഷക്കീല ഒരു അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. ഈ ബന്ധത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബയില്‍വാന്‍ രംഗനാഥന്‍. ഷക്കീല പറഞ്ഞ റിച്ചാര്‍ഡ് നടി ശാലിനിയുടെ സഹോദരനും അജിത്തിന്റെ അളിയനുമാണ് എന്നാണ് ബയില്‍വാന്‍ പറയുന്നത്.

‘തങ്ങള്‍ ലിവിംഗ് ടുഗദറില്‍ ആയിരുന്നു എന്നാണ് ഷക്കീല പറയുന്നത്. തന്നെ കല്യാണം കഴിക്കണമെന്ന് റിച്ചാര്‍ഡ് പറഞ്ഞിരുന്നു. കല്യാണം കഴിക്കാം എന്ന് പറഞ്ഞ് അവന്‍ പറ്റിച്ചു. ജീവന് തുല്യം സ്നേഹിച്ചു എന്നൊക്കെയാണ് ഷക്കീല പറയുന്നത്. ഇനി റിച്ചാര്‍ഡ് മറുപടി നല്‍കിയിട്ടും കാര്യമില്ല. കാരണം ഷക്കീലാമ്മ പറഞ്ഞതാണ്. അതാകും എല്ലാവരും വിശ്വസിക്കുക’ എന്നാണ് ബയില്‍വാന്‍ പറയുന്നത്.

read alsao: ഈ പാറ്റ എവിടെ നിന്നും വന്നു!! അന്ന് പരിഹസിച്ചവർ ഇന്ന് നടനെ പുകഴ്ത്തുന്നു

‘താന്‍ ആദ്യമായി ഐ ലവ് യു പറഞ്ഞത് റിച്ചാര്‍ഡിനോടാണ്. വഴക്കിട്ടൊന്നുമല്ല പിരിഞ്ഞത്. രണ്ടു പേരും അവരവരുടെ ജീവിതത്തില്‍ തിരക്കായി. തന്നെ മലയാളം സൂപ്പര്‍ സ്റ്റാര്‍ എന്നാണ് വിളിക്കുക. ഇപ്പോഴും സംസാരിക്കാറുണ്ട്. ബെസ്റ്റ് ഫ്രണ്ട്‌സാണ്. എന്തും ചര്‍ച്ച ചെയ്യാന്‍ പറ്റുന്നവരാണ്’- എന്നായിരുന്നു ഷക്കീല ഒരിക്കല്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button