മലയാളികൾക്ക് ഏറെ സുപരിചയായ ഗായികയാണ് അമൃത സുരേഷ്. നടൻ ബാലയുമായുള്ള വിവാഹ മോചനത്തോടെ താരത്തിന്റെ സ്വകാര്യ ജീവിതം വാർത്തകള്ൽ നിറയാറുണ്ട്. ഇപ്പോഴിതാ ഏതാനും നാളുകൾക്ക് മുൻപ് തന്റെ ജീവിതത്തെ കുറിച്ച് അമൃത പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുകയാണ്.
സംഗീതം മുന്നോട്ട് കൊണ്ടു പോകാൻ പറ്റില്ലെന്ന് മനസിലാക്കിയ നിമിഷം, കരഞ്ഞെന്റെ ലൈഫ് തീർക്കാൻ പറ്റില്ലെന്ന് മനസിലാക്കിയ നിമിഷമാണ് സ്വാപ്നതുല്യമായ ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നു അമൃത പറയുന്നു. ജോഷ് ടോക്കിലായിരുന്നു താരത്തിന്റെ പ്രതികരണം.
read also: ഡിവോഴ്സ് സമയത്ത് അമ്മ കോടതിയില്‍ മയങ്ങി വീണു: നടി നളിനിയെക്കുറിച്ച് മകള്‍
അമൃതയുടെ വാക്കുകൾ ഇങ്ങനെ,
‘എന്റെ പാഷൻ, മ്യൂസിക് മുന്നോട്ട് കൊണ്ടു പോകാൻ പറ്റില്ലെന്ന് മനസിലാക്കിയ നിമിഷം, അല്ലെങ്കിൽ കരഞ്ഞെന്റെ ലൈഫ് തീർക്കാൻ പറ്റില്ലെന്ന് മനസിലാക്കിയ നിമിഷം ഞാനൊരു തീരുമാനം എടുത്തു. എല്ലാവരും ചിന്തിക്കുമ്പോലത്തെ ആ ഡ്രീം ലൈഫ് ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. ആ ദിവസമാണ് എന്റെ ലൈഫിലെ ഏറ്റവും വലിയൊരു ദിനം. ആ സ്വപ്ന ജീവിതത്തിൽ നിന്നും ഞാൻ പുറത്തിറങ്ങുമ്പോൾ ആകെ എന്റെ കയ്യിൽ ഉണ്ടായിരുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് സീറോ ബാലൻസ് അക്കൗണ്ട്. മറ്റൊന്ന് രണ്ട് വയസായ എന്റെ മകളും. ആദ്യമൊക്കെ മിണ്ടാതിരുന്നു. അപ്പോഴേക്കും മറ്റുള്ളവർ പറഞ്ഞത് അവളെ കൊണ്ട് ഒന്നിനും കൊള്ളില്ലെന്നാണ്. പ്രതികരിച്ചപ്പോൾ ഞാൻ അഹങ്കാരി ആണെന്ന് പറഞ്ഞു. എന്ത് ചെയ്താലും കുറ്റം മാത്രമായിരുന്നു. ഞാനെന്നല്ല എന്റെ അവസ്ഥയിൽ നിൽക്കുന്ന ഏതൊരു പെൺകുട്ടിയാണെങ്കിലും, അവരുടെ മനസിലെടുത്ത തീരുമാനം ആയാലും എല്ലാവരും നേരിടുന്നൊരു ചോദ്യം തന്നെയാണിത്. ഒന്നുകിൽ ഒന്നിനും കൊള്ളാത്തവൾ അല്ലെങ്കിൽ ലോക അഹങ്കാരിയായ പെണ്ണ്. ഈ രണ്ട് പേരുകളും എനിക്ക് കിട്ടിയിട്ടുണ്ട്. ആ സമയത്ത് എന്നെ പിന്തുണച്ചത് ഫാമിലി ആയിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ മുന്നോട്ട് പോയ ഒരുപാട് നാളുകളുണ്ടായിരുന്നു’- അമൃത സുരേഷ് പറഞ്ഞു
‘ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പൊട്ടിക്കരയുന്ന, നാണക്കേടും ചമ്മലും മാത്രമുള്ള ഒരു അമൃത സുരേഷ് ഉണ്ടായിരുന്നു. ആ അമൃതയല്ല ഇപ്പോൾ. അമൃതയ്ക്ക് വ്യത്യാസം ഒന്നുമില്ല, ഞാൻ ആരാണെന്ന് മനസിലാക്കിയ അമൃതയാണ്. തെറ്റുകൾ എല്ലാവർക്കും സംഭവിക്കാം. ഇനിയും ഉണ്ടാകാം. പക്ഷേ തെറ്റുകൾ ചെയ്തിട്ട് പരാജയം ഉണ്ടായാൽ അതൊരിക്കലും പരാജയം ആകില്ല. പക്ഷേ തെറ്റാണ് എന്ന് മനസിലാക്കി ശരിയാക്കാണ്ട് പരാജയം വരികയാണെങ്കിൽ അത് നമ്മുടെ പരാജയം ആയിരിക്കും. ഞാൻ എന്റെ ലൈഫിൽ നിന്നും പഠിച്ചൊരു കാര്യമാണത്. അതാർക്കും സംഭവിക്കാതിരിക്കട്ടെ’- അമൃത സുരേഷ് കൂട്ടിച്ചേർത്തു.
Post Your Comments