അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ വിജയ്ക്ക് നേരെ ഉണ്ടായ ചേരുപ്പേറ് സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യം. വിജയ്യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഈയക്കം ആണ് ചെന്നൈ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കരഞ്ഞ് കലങ്ങിയ കണ്ണുമായെത്തിയെ വിജയ്യെ വിജയകാന്തിന്റെ ആരാധകര്‍ ചെരുപ്പെറിഞ്ഞാണ് മടക്കി അയച്ചത്. പരസ്യമായി ഇങ്ങനെ അപമാനിക്കാനും മാത്രം എന്ത് തെറ്റാണ് വിജയ് വിജയകാന്തിനോട് ചെയ്തത് എന്ന് ചോദിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ.
ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ തമ്മില്‍ പോരിന് ഇടയാക്കിയിരുന്നു. വിജയ് മക്കള്‍ ഇയക്കം സൗത്ത് ചെന്നൈ ഘടകം പ്രസിഡന്റ് ആണ് കോയമ്പേട് പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആവശ്യപ്പെട്ടത്. വിജയ്ക്ക് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ നടനെയും ആരാധകരെയും ഒരേപോലെ വേദനിപ്പിച്ചു. പ്രതികളെ എത്രയും വേഗം കണ്ടെത്തി ഉചിതമായ ശിക്ഷ നല്‍കണമെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, വിജയ്യുടെ സിനിമാ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള നടനാണ് വിജയകാന്ത്. ഇരുവര്‍ക്കുമിടയില്‍ ആ സൗഹൃദവും സ്നേഹവും എപ്പോഴും ഉണ്ടായിരുന്നു. ആ കഥ ഓർമിപ്പിക്കുകയാണ് സോഷ്യൽ മീഡിയ. വിജയ്യുടെ അച്ഛൻ ചന്ദ്രശേഖരൻ നിർമാതാവും സംവിധായകനുമാണ്. വിജയകാന്തിനെ സ്റ്റാർ ആക്കിയത് അദ്ദേഹമാണ്. പിന്നീട് വിജയ് സിനിമയിലേക്ക് വന്നപ്പോൾ എല്ലാ സഹായവും ചെയ്തു നൽകിയത് വിജയകാന്ത് ആയിരുന്നു. വിജയ്യ്ക്ക് വേണ്ട പിന്തുണ അദ്ദേഹം എപ്പോഴും നൽകിയിരുന്നു.
എന്നാല്‍ പിന്നീട് വിജയകാന്തിന്റെ മകന് സിനിമയില്‍ തുടക്കം കുറിച്ചപ്പോൾ പഴയത് പോലെയായിരുന്നില്ല കാര്യങ്ങൾ. വിജയ് ഇളയദളപതിയായി വളര്‍ന്നു പന്തലിച്ചിരുന്നു. ഒരു ഗസ്റ്റ്റോള്‍ ചെയ്ത് മകനെ രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ട് വിജയ് അതിന് തയ്യാറായില്ല. ഒരു കാലത്ത് പ്രതിഫലം വാങ്ങാതെ വിജയകാന്ത് വിജയ്യുടെ സിനിമയില്‍ അഭിനയിച്ചിരുന്നു. അത് പോലും വിജയ് പരിഗണിച്ചില്ല എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്. അത് മാത്രമല്ല, വിജയകാന്ത് അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞപ്പോഴൊന്നും വിജയ് തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹത്തിന്റെ സുഖവിവരം അന്വേഷിച്ച് വീട്ടിലേക്കോ ആശുപത്രിയിലേക്കോ വരികയോ, ഒരു ഫോണ്‍ സംഭാഷണം നടത്തുകയോ ചെയ്തില്ലെന്നും ഫാൻസ് പറയുന്നു. മരിച്ചപ്പോള്‍ ഇതുവരെ ഇല്ലാത്ത സ്നേഹ പ്രകടനം നടത്തി എത്തിയത് എന്തിനാണെന്ന് ചോദിച്ചാണ് വിജയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
Post Your Comments