
ബോളിവുഡ് നടി നെഹ പെന്‍ഡ്സെയുടെ വീട്ടിൽ നിന്നും ആറ് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണം പോയതായി പരാതി. നേഹയുടെ ഭര്‍ത്താവിന്റെ ഡ്രൈവറാണ് പരാതി നല്‍കിയത്.
ബാന്ദ്ര വെസ്റ്റിലെ അരീറ്റോ ബില്‍ഡിംഗിന്റെ 23-ാം നിലയിലുള്ള ഫ്ളാറ്റിലാണ് മോഷണം നടന്നത്. നാല് വര്‍ഷം മുമ്പ് വിവാഹ സമ്മാനമായി ലഭിച്ച സ്വര്‍ണവളയും വജ്രം പതിച്ച മോതിരവും കാണാനില്ലെന്നാണ് ഡിസംബര്‍ 28ന് നേഹ പെൻഡ്സെയുടെ ഭര്‍ത്താവ് ഷാര്‍ദുല്‍ സിംഗ് ബയാസിന്റെ ഡ്രൈവര്‍ രത്നേഷ് ഝായുടെ പരാതിയില്‍ പറയുന്നു.
read also: രാമക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി ഉണ്ണിമുകുന്ദൻ
സംഭവദിവസം പുറത്തുപോയപ്പോള്‍ ബയാസ് ആഭരണങ്ങള്‍ ധരിച്ചിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹം ആഭരണങ്ങള്‍ അലമാരയില്‍ സൂക്ഷിക്കാനായി വീട്ടുജോലിക്കാരനായ സുമതി കുമാര്‍ സോളങ്കിയെ ഏല്‍പ്പിച്ചു. ഫ്ലാറ്റിലെ കാര്യങ്ങളെല്ലാം നോക്കുന്ന സോളങ്കി മറ്റു ജോലിക്കാര്‍ക്കൊപ്പം ഫ്ലാറ്റിന്റെ പരിസരത്താണ് താമസിക്കുന്നത്. പിന്നീട് ബയാസ് അലമാരയില്‍ നിന്ന് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. വീട്ടുജോലിക്കാരോട് അന്വേഷിച്ചപ്പോള്‍ അവര്‍ക്കും അറിവുണ്ടായിരുന്നില്ല. സോളങ്കിയോട് ഉടന്‍ വീട്ടിലെത്താന്‍ ബയാസ് ആവശ്യപ്പെട്ടെങ്കിലും തിരിച്ചുവരാന്‍ അവർ തയ്യാറായില്ല. തുടർന്നാണ് പരാതി നൽകിയത്.
Post Your Comments