CinemaKollywoodLatest NewsWOODs

സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണം: മദ്രാസ് ഹൈക്കോടതിയിൽ ഹർജി  

ചെന്നൈ: വിജയ് നായകനായെത്തിയ തമിഴ് ചിത്രം ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ലോകേഷ് ചിത്രത്തിൽ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. മധുരൈ ഒറ്റരക്കടവ് സ്വദേശി രാജാമുരുകനാണ് ലോകേഷിനെതിരെ ഹർജി നൽകിയത്. ലിയോ കണ്ട് തനിക്ക് മാനസ്സിക സമ്മർദ്ദം ഉണ്ടായെന്നും ഇതിന് നഷ്ടപരിഹാരമായി 1000 രൂപ നൽകണമെന്നും ഹർജിയിൽ പറയുന്നു.

ലോകേഷിന്റെ ചിത്രങ്ങളിൽ സ്ത്രീകളെ വളരെ ക്രൂരമായി കൊലപ്പെടുത്തുന്നു. സംവിധായകന് കുറ്റവാളികളുടെ മനസാണ്. ലോകേഷിന്റെ മാനസിക നില പരിശോധിക്കണം. ലിയോ സിനിമ ടിവിയിൽ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്നും ഹർജിയിൽ പറയുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാകും ഹർജി പരിഗണിക്കുന്നത്.

സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി, തൃഷ തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ലിയോ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമ്മിച്ചത്. 2023 ഒക്ടോബർ 18 ന് റിലീസ് ചെയ്ത ലിയോ വലിയ കളക്ഷനാണ് നേടിയത്.

shortlink

Related Articles

Post Your Comments


Back to top button