തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ താരമാണ് കിഷോര്‍ കുമാര്‍. പൊള്ളാതവന്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ മലയാളത്തിലും സജീവമാണ്. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് താരത്തിന്റെ ജീവിത രീതികളാണ്.
സിനിമാ തിരക്കുകളില്‍ നിന്നും മാറി നിന്നാല്‍ തികഞ്ഞൊരു കര്‍ഷകനാണ് കിഷോർ. ബാംഗ്ലൂര്‍ ബന്നാര്ഗഡ്ഡില് ഫാം നടത്തുന്ന കിഷോർ തന്റെ ജീവിത രീതികളെക്കുറിച്ച് ഒരു അഭിമുഖത്തിൽ പങ്കുവച്ചത് ഇങ്ങനെ,
‘ഒരു കാര്‍ഷിക കുടുംബത്തില്‍ നിന്നും വരുന്ന ആളാണ് ഞാന്‍. ഒത്തിരി വസ്തുക്കളും ഞങ്ങള്‍ക്കുണ്ട്. അതില്‍ കുറച്ച് അടുത്തകാലത്ത് തനിക്ക് കിട്ടി. അങ്ങനെ കൃഷിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. പശുക്കളാണ് ഏറ്റവും പ്രിയപ്പെട്ടവര്‍. അവര്‍ക്കായി വീടിന് അകത്ത് തന്നെ തൊഴുത്തുമുണ്ട്. പശുക്കളോട് ചേര്‍ന്ന് ജീവിക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. ചാണകത്തിന്റെ മണം തനിക്ക് വളരെ ഇഷ്ടമാണെന്നും’ അഭിമുഖത്തില്‍ കിഷോര്‍ പറഞ്ഞു.
Post Your Comments