മലയാള സിനിമയിൽ ഒരു സമയത്ത് വിവാദങ്ങളിൽ നിറഞ്ഞു നിന്ന താരമാണ് ഷെയ്ൻ നിഗം. വിവാദങ്ങൾക്കിടയിൽ താര സംഘടനയായ അമ്മയിലേക്ക് ഷെയ്ൻ നിഗത്തിന്റെ തെരഞ്ഞെടുത്തതിന്റെ കാരണത്തെക്കുറിച്ച് നടനും അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു പറയുന്നു.
എല്ലാവരും ഷെയ്നിനെ മാറ്റി നിര്‍ത്തണമെന്ന് പറഞ്ഞപ്പോഴും താനാണ് അവനെ ഏറ്റെടുത്തത്. അത്തിനു പിന്നിൽ നടൻ ബാബുരാജ് ചോദിച്ച ഒരു ചോദ്യമാണെന്നും ഇടവേള ബാബു പറഞ്ഞു.
ഷെയ്നിനെ കുറിച്ച് ഇടവേള ബാബു ഒരു അഭിമുഖത്തിൽ പങ്കുവച്ചത് ഇങ്ങനെ,
‘ഷെയ്നിനോടുള്ള അടുപ്പം തീര്‍ച്ചയായും അഭിയോടുള്ള അടുപ്പം കൊണ്ടാണ്. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു പയ്യനാണ് ഷെയ്ൻ. പുതിയ തലമുറയ്ക്ക് അനുഭവങ്ങള്‍ ഇല്ലാത്തതാണ് ഇവരുടെയൊക്കെ പ്രശ്നം. എന്നാല്‍ ഷെയ്ൻ അങ്ങനെയല്ല. പ്രശ്നങ്ങള്‍ വരുമ്പോഴാണ് നമ്മള് സഹായിക്കേണ്ടത് അതുകഴിഞ്ഞിട്ട് വര്‍ത്താനം പറഞ്ഞിട്ട് കാര്യമില്ല.
ഷെയ്ൻ ഒന്ന് മനസില്‍ വിചാരിക്കുന്നു, അതല്ല പുറത്തുവരുന്നത്. ഷെയ്ൻ പ്രശ്നങ്ങളുടെ നടുവിലാണ് അമ്മയിലേക്ക് കയറി വരുന്നത്. അത് സോര്‍ട്ട് ഔട്ട് ചെയ്തു കഴിഞ്ഞ് പിന്നെ രണ്ടാമത്തെ പ്രശ്നം വരുന്നു. അവനെ എല്ലാവരും ഒന്നടങ്കം എതിര്‍ത്തു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഷെയ്ൻ ഇനി വേണ്ട എന്ന് അന്ന് തീരുമാനിച്ചു.
എന്നാൽ, ‘എന്തിനാണ് ഒരു പയ്യന്റെ ഭാവി കളയുന്നതെന്ന്’ ബാബുരാജ് എന്റെ അടുത്ത് ചോദിച്ചു. അപ്പോള്‍ അത് ശരിയാണെന്ന് എനിക്കും തോന്നി. നമ്മള് ഇപ്പോള്‍ സഹായിച്ചിട്ടില്ലെങ്കില്‍ പിന്നെ കാര്യമില്ലല്ലോ. അങ്ങനെ ലോകത്ത് ഒരാളും ചെയ്യാത്ത ഒരു കാര്യമാണ് ഒരു സംഘടന ഒരാളെ ഏറ്റെടുക്കുകയാണ്. ആറുമാസം എന്ത് ചെയ്താലും ഷെയ്നിന്റെ എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു.
അപ്പോള്‍ പ്രൊഡ്യൂസ് ഒരു കൊല്ലം ഏറ്റെടുക്കണം എന്ന് പറഞ്ഞു. ഒരു കൊല്ലമെങ്കില്‍ ഒരു കൊല്ലം ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു. ഒരാള്‍ ഗൈഡ് ചെയ്യാൻ ഇല്ലാത്തതാണ് അവന്റെ പ്രശ്നം. നല്ല പയ്യനാണ്, നല്ല അഭിനേതാവാണ്, എനിക്ക് ഒരുപാട് പ്രതീക്ഷയുള്ള ആക്ടര്‍ ആണ്. മറ്റു ഭാഷയിലുള്ള ഒരുപാട് ആളുകള്‍ എന്നെ വിളിക്കുന്നുണ്ട് ഷെയ്നിന്റെ ഡേറ്റിനും കാര്യങ്ങളും സംസാരിക്കാൻ വേണ്ടിയിട്ട്. നല്ല സെൻസ് ഉള്ള പയ്യനാണ് അവൻ.’- ഇടവേള ബാബു പറഞ്ഞു.
Post Your Comments