GeneralLatest NewsNEWS

വിജയകാന്തിനെ അവസാനമായി ഒരു നോക്ക് കാണാൻ അയാൾ വന്നിരുന്നേൽ കൊലപാതകം തന്നെ നടന്നേനെ എന്ന് തമിഴകം!

എംജിആര്‍, ജയലളിത, കലൈഞ്ജര്‍ എന്നീ നേതാക്കളുടെതിന് സമാനമായിരുന്നു നടൻ വിജയകാന്തിന്റെ വിലാപ യാത്രയും. തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയത്തെയും ഒരുപോലെ പിടിച്ചു കുലുക്കിയ മരണമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ പാഞ്ഞെത്തിയവരിൽ നടൻ വിജയ്‍യും ഉണ്ടായിരുന്നു. എന്നാൽ, നാടകീയ സംഭവങ്ങൾക്കായിരുന്നു തമിഴകം പിന്നീട് സാക്ഷിയായത്. വിജയകാന്തിന്റെ ആരാധകർ ചെരുപ്പെറിഞ്ഞായിരുന്നു അദ്ദേഹത്തെ മടക്കി അയച്ചത്. വിജയ്‌യുടെ സ്ഥാനത്ത് വടിവേലുവാണ് വന്നിരുന്നത് എങ്കില്‍ ഇതിലും വലിയ പ്രശ്‌നം നടന്നേനെ എന്നാണ് തമിഴകം പറയുന്നത്.

വടിവേലുവിനോട് വിജയകാന്തിന്റെ അത്രയും വലിയ ശത്രുത ഇല്ലെങ്കിലും, അദ്ദേഹത്തിന്റെ ആരാധകർക്കുണ്ട് എന്നതാണ് വാസ്തവം. മാറിയുടുക്കാന്‍ ഷര്‍ട്ട് പോലും ഇല്ലാതെ സിനിമയില്‍ വന്ന കാലത്ത് വടിവേലുവിന് അഞ്ച് ജോഡി ഷര്‍ട്ടും പാന്റ്‌സും വാങ്ങി കൊടുത്ത ആളാണ് വിജയകാന്ത്. ആ നന്ദിപോലും ഇല്ലാതെ അദ്ദേഹത്തെ ഒരു ഇലക്ഷന്‍ കാലത്ത് വളരെ മോശമായി വടിവേലു അധിക്ഷേപിച്ചിരുന്നു. ഇത് വിജയകാന്തിന്റെ ആരാധകർക്ക് അന്നേ രസിച്ചിരുന്നില്ല.

വിജയാകാന്ത്-വടിവേലു പ്രശ്‌നത്തെ കുറിച്ച് തമിഴകം പറയുന്നതിങ്ങനെ;

അതൊരു വലിയ കഥയാണ്. വിജയകാന്തിന്റെയും വടിവേലുവിന്റെയും വീട് അടുത്തടുത്തായിരുന്നു. വിജയകാന്തിന്റെ വീട്ടില്‍ ഒരു മരണം നടന്ന സമയത്ത് ആളുകള്‍ കൂടി. വണ്ടി പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വടിവേലുവിന്റെ വീടിന്റെ ഗേറ്റിന് മുന്നിലും വാഹനം പാര്‍ക്ക് ചെയ്തിരുന്നു. ഇത് കണ്ട് വടിവേലുവിന് ദേഷ്യം വന്ന് പലതും പറഞ്ഞു. വിജയകാന്തിനെ കുറിച്ച് മോശം പറഞ്ഞത് അദ്ദേഹത്തിന്റെ ആളുകള്‍ക്ക് സഹിച്ചില്ല. വടിവേലുവിന്റെ വീടിന് നേരെ കല്ലെറിയുകയും, കല്ലേറ് വടിവേലുവിന്റെ മകന് കൊള്ളുകയും ചെയ്തു. അന്ന് രക്തം വാര്‍ന്നൊലിക്കുന്ന മകനുമായി വടിവേലു ഓടിയതെല്ലാം വാര്‍ത്തയായിരുന്നു.

അതിന് ശേഷം വടിവേലുവിന് വിജയകാന്തിനോടും അദ്ദേഹത്തിന്റെ ആളുകളോടും കടുത്ത ശത്രുതയായിരുന്നു. ഇലക്ഷന്‍ സമയത്ത് ജയലളിതയോട് കക്ഷിചേര്‍ന്ന് വിജയകാന്ത് ഇലക്ഷന്‍ പ്രചരണം നടത്തി. എന്നാല്‍ അവര്‍ക്കെതിരെ പ്രചരണം നടത്തിയ വടിവേലു വിജയകാന്തിനെ കുറിച്ച് വളരെ മോശമായി സംസാരിച്ചു. വിജയകാന്തിനെ ലക്ഷ്യം വച്ചായിരുന്നു വടിവേലുവിന്റെ പ്രചരണ പരിപാടി. പറഞ്ഞത് വിജയകാന്തിനെയാണെങ്കിലും കൊണ്ടത് തനിക്കാണ് എന്ന് പറഞ്ഞ് ജയലളിത അതിന് പ്രതികരിച്ചു. അതോടെയാണ് വടിവേലുവിന് തമിഴ് സിനിമയില്‍ അവസരം കുറഞ്ഞത്. ഈ പശ്ചാത്തലത്തില്‍ വിജയകാന്തിന്റെ മരണവിവരം അറിഞ്ഞ് വടിവേലു ആ പരിസരത്ത് വന്നിരുന്നെങ്കില്‍ കൊലപാതകം നടന്നേനെ എന്നാണ് തമിഴകത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button