GeneralLatest NewsNEWS

മലയാള സിനിമ രംഗത്തെ പ്രത്യേക ഗ്യാംങ്ങിനെക്കുറിച്ച് ജൂഡ് അന്തണി

2018 ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബില്‍ എത്തുന്ന ചിത്രം കൂടിയാണ്.

ഒന്നുമല്ലാത്ത സിനിമകള്‍ പോലും വലുതായി കാണിക്കാന്‍ സാധിക്കുന്ന ഒരു പ്രത്യേക ഗ്യാംങ് മലയാളത്തിലുണ്ടെന്നു സംവിധായകൻ ജൂഡ് അന്തണി ജോസഫ്. ഇത്തരം ഗ്യാംങ്ങിന്‍റെ ചിത്രമായിരുന്നു 2018 എങ്കില്‍ അത് ഒസ്കാര്‍ വാങ്ങുമെന്ന് ജൂഡ് പറയുന്നു. ഒരു വാര്‍ത്ത ചാനലിന്‍റെ സംവാദ പരിപാടിയിലാണ് ജൂഡ് ഈക്കാര്യം പറഞ്ഞത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘2018 ന്‍റെ വ്യാജ പ്രിന്‍റ് ഇറങ്ങിയത് വിദേശത്ത് അയച്ച പതിപ്പില്‍ നിന്നാണ് എന്നും ജ്യൂഡ് പറഞ്ഞു. വിദേശത്തേക്ക് അയച്ച പതിപ്പില്‍ മൂന്ന് ഷട്ടറും തുറക്കുന്നതായി കാണിച്ചിട്ടുണ്ട്. അതില്‍ നിന്നാണ് മനസിലായത്. എന്നാല്‍ അതിന് പിന്നില്‍ ആരാണെന്നത് കണ്ടെത്താന്‍‌ ശ്രമിക്കാത്തത് വിഷമം ഉണ്ടാക്കി.’

READ ALSO: ജനുവരി 1 വൈകിട്ട് 7 മണിക്ക് പ്രഖ്യാപനം : ത്രില്ലടിപ്പിക്കാന്‍ വീണ്ടും സുരേഷ് ഗോപി എത്തുന്നു

‘നമ്മുടെ ഒരു സ്വന്തം വസ്തു ഒരാള്‍‌ മോഷ്ടിക്കുന്നത് തടയാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും ജൂഡ് പറഞ്ഞു. 2018 ന്‍റെ നിര്‍മ്മാണ രീതിയും ബജറ്റും അറിഞ്ഞപ്പോള്‍ ബോളിവുഡില്‍ നിന്ന് പോലും അവസരം വന്നു. എതാണ് അടുത്ത പ്രൊജക്ട് എന്ന് പിന്നീട് തീരുമാനിക്കും ‘- ജൂഡ് അന്തണി ജോസഫ് പറഞ്ഞു.

അടുത്തിടെ ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രിയായ മലയാള ചിത്രം ‘2018’ന് ചിത്രത്തിന് അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം നേടാനായില്ല. ഏറെ പ്രതീക്ഷയോടെയാണ് ചിത്രം ഓസ്കറിനായി കാത്തിരുന്നത്. ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, തുടങ്ങിയര്‍ പ്രധാന വേഷത്തിലെത്തിയ 2018 ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബില്‍ എത്തുന്ന ചിത്രം കൂടിയാണ്.

shortlink

Related Articles

Post Your Comments


Back to top button