
ഒരുകാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന താരമാണ് ഇഷ കോപ്പികര്‍. 36 ചൈനാ ടൗണ്‍, ഡോണ്‍, ക്യാ കൂള്‍ ഹേ ഹം, ഡര്‍ണ സരൂരി ഹേ തുടങ്ങി നിരവധി ഹിറ്റുകളിലൂടെ ആരാധക പ്രീതി നേടിയ താരത്തിന്റെ ദാമ്പത്യ ജീവിതം വേർപിരിഞ്ഞെന്നു റിപ്പോർട്ടുകൾ.
ബിസിനസുകാരനായ ടിമ്മി നാരംഗാണ് ഇഷയുടെ ഭർത്താവ്. 2009 ലായിരുന്നു ഇവരുടെ വിവാഹം. ഇതോടെ അഭിനയത്തിൽ നിന്നും താരം ഇടവേളയെടുത്തു. ഇപ്പോഴിതാ ഇഷയും ടിമ്മിയും തങ്ങളുടെ വിവാഹം ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ്.
14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം താനും ഇഷയും പിരിഞ്ഞുവെന്നാണ് ടിമ്മി പറയുന്നത്. പരസ്പര ധാരണയോടെയാണ് തങ്ങള്‍ പിരിഞ്ഞതെന്നും അദ്ദേഹം പറയുന്നുണ്ട്.
ഇഷയും ടിമ്മിയും കുറച്ച് നാളുകളായി പിരിഞ്ഞാണ് താമസിക്കുന്നത്. ഇഷ 9 വയസുകാരിയായ റിയാനയ്ക്കൊപ്പം തന്റെ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്.
വിവാഹ മോചനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇഷ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ എന്തെങ്കിലും പറയാന്‍ സാധിക്കില്ലെന്നും തന്റെ സ്വകാര്യതയെ മാനിക്കണമെന്നുമായിരുന്നു തന്നെ സമീപിച്ച മാധ്യമങ്ങളോട് ഇഷ പ്രതികരിച്ചത്.
Post Your Comments