CinemaGeneralKollywoodLatest NewsNationalNEWSWOODs

തമിഴ്നാടിന്റെ പ്രിയപ്പെട്ട ക്യാപ്റ്റന് വിട: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് വിടവാങ്ങി

സ്വകാര്യ ആശുപത്രിയിലായിരുന്നു താരത്തിന്റെ അന്ത്യം

പ്രശസ്ത തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ( 71) വിടവാങ്ങി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു താരത്തിന്റെ അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്ന അദ്ദേഹത്തിന് കോവിഡ് കൂടി ബാധിച്ചിരുന്നു.

മെഡിക്കൽ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതർ മരണവാർത്ത പുറത്ത് വിടുകയായിരുന്നു. 1952- ആ​ഗസ്ത് 25 ന് തമിഴ്നാട്ടിലെ മധുരയിലായിരുന്നു താരത്തിന്റെ ജനനം. പുരട്ചി കലൈഞ്ജറെന്നാണ് ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്.

വിജയരാജ് അളകർ സ്വാമി എന്നായിരുന്നു യഥാർത്ഥ പേര്. ശാരീരിക അസ്വസ്ഥതകൾ കാരണം ഏറെ നാളായി രാഷ്ട്രീയത്തിൽ നിന്നും സിനിമാ രം​ഗത്ത് നിന്നും വിട്ട് നിൽക്കുകയായിരുന്നു വിജയകാന്ത്.

shortlink

Related Articles

Post Your Comments


Back to top button