നവകേരള ബസ് ആദ്യം പ്രദർശനത്തിനും പിന്നീട് വിവാഹം, തീർത്ഥാടനം, വിനോദം തുടങ്ങിയവയ്ക്ക് വാടകയ്ക്കും നൽകുമെന്ന സർക്കാർ തീരുമാനത്തെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. നവകേരളയാത്ര വിജയമാണെങ്കിൽ ചെയ്യേണ്ട കാര്യമില്ലെന്നും ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമായി രണ്ട് ബസ്സുകൾ ഉണ്ടാക്കി എല്ലാ നിയോജകമണ്ഡലങ്ങളിലേക്കും എന്നും യാത്ര ചെയ്ത് അവിടെയുള്ള ഏതെങ്കിലും ആൽത്തറയിലോ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലോ ഇരുന്ന് നിയമസഭാസമ്മേളനം നടത്തിയാൽപോരെയെന്നും ഹരീഷ് ചോദിക്കുന്നു.
read also: രഹസ്യവിവാഹം ചെയ്ത് ആരാധകരെ പറ്റിച്ചു? ചർച്ചയായി നടി ശ്രുതി ഹാസന്റെ ജീവിതം
കുറിപ്പ് പൂർണ്ണ രൂപം,
നവകേരളയാത്ര വിജയമാണെങ്കിൽ ശരിക്കും തിരിച്ചല്ലേ ചെയ്യേണ്ടത്..നമ്മുടെ നികുതിപണംകൊണ്ട് കോടികൾ ചിലവഴിച്ച് നിർമ്മിച്ച സെക്രട്രിയേറ്റ് വിവാഹത്തിനും വിനോദത്തിനും നാടകത്തിനും സിനിമക്കും രാഷ്ട്രിയ മ്യൂസിയമാക്കി കാഴ്ച്ചകൾ കാണാനും പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്ത് ഖജനാവിൽ പണം നിറച്ച്..ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമായി രണ്ട് ബസ്സുകൾ ഉണ്ടാക്കി എല്ലാ നിയോജകമണ്ഡലങ്ങളിലേക്കും എന്നും യാത്ര ചെയ്ത് അവിടെയുള്ള ഏതെങ്കിലും ആൽത്തറയിലോ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലോ ഇരുന്ന് നിയമസഭാസമ്മേളനം നടത്തിയാൽപോരെ?..ഒരു സ്വപ്ന തെരുവ് നിയമസഭ…ഈ പറഞ്ഞത് തെറ്റാണെങ്കിൽ ശക്തമായൊരു ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന ഒരു രാജ്യത്ത് ആ ജനാധിപത്യസംവിധാനത്തെ തുരങ്കം വെക്കുന്നരീതിയിൽ ജനങ്ങളുടെ കണ്ണിൽ കപടപുരോഗമന പൊടിവിതറാൻ പിന്നെയെന്തിനായിരുന്നു ഇങ്ങിനെ ഒരു കോമാളിയാത്ര?..രാജ്യത്തിന്റെ നിലനിൽപ്പിനായി ഞങ്ങൾ ഇനിയും നികുതിയടക്കും..നിങ്ങൾ യാത്ര തുടരുക …നവകേരളസലാം…???❤️❤️❤️
Post Your Comments