CinemaKeralaLatest NewsMollywoodWOODs

എനിക്കെതിരെ പോക്സോ കേസ് വരെ കൊടുത്തു, എന്റെ കുഞ്ഞിനെ ഞാൻ പീഡിപ്പിക്കുമോ?: ബ്രെയിൻ വാഷ് ചെയ്യിച്ച് വച്ചിരിക്കുകയാണ്: ബാല

എന്താണ് ജീവിതത്തിൽ സംഭവിച്ചതെന്ന് തുറന്ന് പറയുകയാണ് നടൻ ബാല

കാണുവാൻ പാടില്ലാത്ത സാഹചര്യത്തിൽ അമൃതയെ കണ്ടതുകൊണ്ടാണ് ബന്ധം ഉപേക്ഷിച്ചതെന്ന് ബാല പറഞ്ഞത് വിവാദമായി മാറിയിരുന്നു. ഇതിനെതിരെ പ്രതികരിച്ച് സഹോദരി അഭിരാമി രം​ഗത്ത് എത്തിയിരുന്നു.

എന്താണ് ജീവിതത്തിൽ സംഭവിച്ചതെന്ന് തുറന്ന് പറയുകയാണ് നടൻ ബാല. താൻ അഭിരാമിയെ സ്വന്തം അനുജത്തി തന്നെ ആയാണ് കണ്ടത്. അവർക്കെതിരെ സംസാരിച്ച് താൻ പോയിട്ടില്ല, എന്റെ  കുട്ടിയുടെ മേൽ അഭിരാമി അവകാശം പറയരുത്, എന്റെയും അമൃതയുടെയും കുഞ്ഞാണ് അത്.

അഭിരാമിക്ക് കുട്ടി വേണമെങ്കിൽ അഭിരാമി കല്യാണം കഴിക്കൂ, അല്ലാതെ എന്റെ കുഞ്ഞിനെ വീട്ടിൽ വച്ചിട്ട് ഞങ്ങൾക്ക് ഒരു കുട്ടിയുണ്ട് എന്ന് പറയുന്നത് ശരയല്ലെന്നും ബാല. മൂന്ന് വയസുള്ള മകളെ റേപ്പ് ചെയ്തെന്ന് കേസ് വന്നു, 1500 – ന് മുകളിൽ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നവനാണ് ഞാൻ. ആ ഞാൻ അങ്ങനെ ചെയ്യുമോ? കോടതി അത് കേട്ടപാടെ തള്ളിക്കളഞ്ഞു.

പോക്സോ കേസ് എനിക്കെതിരെ വന്നു, അതുകൊണ്ട് എല്ലാ തെളിവുകളും കോടതിക്ക് മുൻപാകെ കൊടുത്തിരുന്നു. ഏതെങ്കിലും അച്ഛൻമാർ ഇത് സഹിക്കുമോ എന്നും ബാല ചോദിക്കുന്നു. കാണുവാൻ പാടില്ലാത്ത സാഹചര്യത്തിൽ അമൃതയെ കണ്ടതുകൊണ്ടാണ് ബന്ധം ഉപേക്ഷിച്ചതെന്ന് ബാല പറഞ്ഞത് വൻ വിവാദമായി മാറിയതോടെയാണ് സഹോദരി അഭിരാമി തങ്ങൾ കഷ്ട്ടപ്പെട്ടാണ് ജീവിക്കുന്നത്, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് എന്ന് പറഞ്ഞ് രം​ഗത്തെത്തിയത്.

ഇത്തരം ആരോപണങ്ങൾ വർഷങ്ങളായി കേൾക്കുന്നു, സം​ഗീതം മാത്രമാണ് കൈമുതൽ, അത് വച്ച് തങ്ങൾ കഷ്ട്ടപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ്. വീണ്ടും പഴയ കാര്യങ്ങൾ പറഞ്ഞ് ഉപദ്രവിക്കരുതെന്നും അഭിരാമി സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയിരുന്നു.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button