സിനിമയിൽ ഷൂട്ട് ചെയ്ത രംഗത്തിന് ഒറിജിനാലിറ്റി തോന്നിക്കാൻ ചത്ത കഴുകനെ താൻ പല തവണ പച്ചയ്ക്ക് കടിച്ച് പറിച്ചുവെന്ന് ഹോളിവുഡ് സൂപ്പർ താരം അർനോൾഡ് ഷ്വാർസനെഗർ.
ബീ യൂസ്ഫുൾ, സെവൻ ടൂൾസ് ഫോർ ലൈഫ് എന്ന പുതിയ പുസ്തകത്തിലാണ് തന്റെ ഞെട്ടിക്കുന്ന സിനിമാ അനുഭവങ്ങളെക്കുറിച്ച് വിവരിച്ചിരിയ്ക്കുന്നത്. വളരെ വേദനാജനകമായിരുന്നു.
പക്ഷേ ചത്ത കഴുകനെ പല തവണ പച്ചക്ക് കടിച്ച് പറിക്കേണ്ടി വന്നു, ശേഷം മദ്യം കൊണ്ട് വാകഴുകി, കോനൻ ദ ബാർബേറിയൻ എന്ന ചിത്രത്തിനായി സ്റ്റണ്ട് രംഗങ്ങൾ ചെയ്തപ്പോൾ 40 തുന്നൽ ഇടേണ്ടിവന്നുവെന്നും അർനോൾഡ് വെളിപ്പെടുത്തി. അന്ന് അത്ര നല്ല സ്റ്റണ്ട് ഡ്യൂപ്പുകൾ ഇല്ലായിരുന്നതിനാലാണ് ഇതൊക്കെ ചെയ്യേണ്ടി വന്നതെന്നും താരം.
Post Your Comments