സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയയായ ഗായികയാണ് അഭയ ഹിരണ്മയി. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുള്ള അഭയയുടെ പുതിയ പോസ്റ്റ് ചർച്ചയാകുന്നു.
‘യാദൃശ്ചികമായി ഒരു സ്ത്രീ എന്റെ അടുത്ത് വന്ന് ഞാന്‍ സുന്ദരിയാണെന്ന് പറഞ്ഞു. ഇത് എന്റെ ദിവസം മനോഹരമാക്കി. തണുത്ത ഞായറാഴ്ച നിങ്ങള്‍ക്ക് വേണ്ടത് ഒരു പ്രശംസ ആയിരിക്കും. മനോഹരമായ ദിവസങ്ങളാണ് വരാനിരിക്കുന്നത്.- അഭയ ഹിരണ്മയി കുറിച്ചു. ഒരു ക്ഷേത്രത്തില്‍ നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് അഭയയുടെ പോസ്റ്റ്.
സ്ത്രീകള്‍ സ്ത്രീകളെ പ്രശംസിക്കുന്നത് ഗംഭീരമാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. അഭയ സുന്ദരിയാണ് എന്ന് പറഞ്ഞുകൊണ്ടും നിരവധി കമന്റുകളാണ് വരുന്നത്.
Post Your Comments