Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralHollywoodLatest NewsNEWSWOODs

നടനു നേരെ യുവതിയുടെ ആക്രമണം: മൂര്‍ച്ചയുള്ള ആയുധവുമായി വീട്ടിലേക്ക് ആക്രമിച്ചുകയറി, അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍

ചാര്‍ലി ഷീൻ നടൻ മാര്‍ട്ടിൻ ഷീനിന്റെ മകനാണ്.

പ്രമുഖ നടനു നേരെ യുവതിയുടെ ആക്രമണം. പ്രശസ്ത ഹോളിവുഡ് നടൻ ചാര്‍ലി ഷീനിനു നേരെയാണ് അയൽവാസിയായ യുവതിയുടെ ആക്രമണമുണ്ടായത്. താരത്തിന്റെ മാലിബുവിലെ ആഡംബര വസതിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

ഇലക്‌ട്ര ഷ്റോക്ക് എന്ന സ്ത്രീയാണ് മൂര്‍ച്ചയുള്ള ആയുധവുമായി എത്തി ചാര്‍ലി ഷീനി‌നെ ആക്രമിക്കുകയും മോഷണശ്രമം നടത്തുകയും ചെയ്തതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. വാതില്‍ തുറന്നതോടെ താരത്തിന്റെ ഷര്‍ട്ട് വലിച്ചു കീറുകയും കഴുത്തുഞെരിക്കാനും ശ്രമിക്കുകയായിരുന്നു.

read also: ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പ്ലാറ്റൂണ്‍, വാള്‍ സ്ട്രീറ്റ്, യങ് ഗണ്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെയും സ്പിൻ സിറ്റി, ടു ആൻഡ് ഹാഫ് മെൻ എന്നീ ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയനായ ചാര്‍ലി ഷീൻ നടൻ മാര്‍ട്ടിൻ ഷീനിന്റെ മകനാണ്.

shortlink

Post Your Comments


Back to top button