കല്യാണരാമന്‍ എന്ന ചിത്രത്തിലെ ഭവാനി എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ബീന കുമ്പളങ്ങി. 80 കളിൽ നായിക ആയിട്ടായിരുന്നു നടിയുടെ തുടക്കം. എന്നാൽ, പിന്നീട് സഹതാരമായി ഒതുങ്ങുകയായിരുന്നു. ഇന്ന് ദുരിത ജീവിതത്തിലാണ് ഇവർ. അമ്മ സംഘടന വെച്ച് കൊടുത്ത സ്വന്തം വീട്ടിൽ പോലും സമാധാനത്തോടെ നിൽക്കാൻ സാധിക്കാതെ അഗതിമന്ദിരത്തിൽ താമസിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ് ബീന. നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സീമ ജി നായര്‍ ആണ് ബീനയെ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റിയത്.
ആത്മഹത്യയുടെ വക്കിലെത്തിയപ്പോഴായിരുന്നു ഈ തീരുമാനമെന്ന് ബീന പറയുന്നു. അമ്മ സംഘടന വെച്ച് കൊടുത്ത സ്വന്തം വീട്ടിൽ പോലും സമാധാനത്തോടെ നിൽക്കാൻ സാധിക്കാതെ അഗതിമന്ദിരത്തിൽ താമസിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ് ബീന. അനിയത്തിയുടേയും ഭർത്താവിന്റെയും മാനസിക പീഡനം സഹിക്കാനാവാതെയാണ് ബീന വീടുവിട്ടത്. വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ ആശ്രയത്തിനായി ബീന സീമ ജി നായരെ വിളിക്കുകയായിരുന്നു. അങ്ങനെയാണ് ബീന അഗതിമന്ദിരത്തിൽ എത്തിയത്.
ഏഴ് സഹോദരങ്ങളായിരുന്നു തനിക്ക്. സിനിമയിലിറങ്ങി എല്ലാവരേയും പഠപ്പിച്ച് ഒരു നിലയിൽ വരെയാക്കി. 36 വയസ്സിൽ ഭാരം എടുത്ത് മതിയായി താൻ സാബു എന്ന ആളുടെ കൂടെ ജീവിച്ചുതുടങ്ങിയെന്നും 30 സെന്റ് സ്ഥലം തനിക്കുണ്ടായിരുന്നുവെന്നും അത് പണയം വെച്ച് നഷ്ടമായെന്നും ബീന പറയുന്നു. വൺ ഇന്ത്യ മലയാളത്തോടായിരുന്നു ബീനയുടെ പ്രതികരണം. 2018 ൽ ഭർത്താവ് മരിച്ചപ്പോൾ താൻ താമസിച്ച വാടക വീട്ടിലേക്ക് ഇടവേള ബാബുവൊക്കെ വന്നിരുന്നുവെന്നും അന്നാണ് താൻ ഇത്ര ദയനീയമായ അവസ്ഥയിലാണ് ജീവിക്കുന്നതെന്ന് അവർ അറിയുന്നതെന്നും ചേച്ചി ഇത്തിരി സ്ഥലം തന്നെ വീട് വെച്ച് തരാമെന്ന് അവർ പറയുകയായിരുന്നുവെന്നും ബീന പറയുന്നു.
‘ആങ്ങള എന്നെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. അമ്മച്ചി പറഞ്ഞു അവൾക്ക് 3 സെന്റ് സ്ഥലം കൊടുക്കുകയാണെങ്കിൽ വീട് അവർ വെച്ച് കൊടുക്കുമല്ലോ എന്ന് പറഞ്ഞു. അങ്ങനെയൊരു വീട് വെച്ച് തന്നു. ഞാൻ ആ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയാണല്ലോ, എന്റെ ഒരു അനിയത്തിക്ക് വീട് ഇല്ല. അവളോട് അവിടെ വന്ന് താമസിക്കാൻ പറഞ്ഞു. കുറച്ച് വരെ നന്നായി നിന്നു. രണ്ടാഴ്ച മുമ്പ് ആ വീട് അവരുടെ പേരിൽ എഴുതി വെച്ച് കൊടുക്കാൻ പറഞ്ഞു. അതല്ലെങ്കിൽ എനിക്ക് എന്തെങ്കിലും വന്നാൽ എല്ലാവരും അത് ഷെയർ ചെയ്യുമെന്ന് പറഞ്ഞു. ഇതിന്റെ ഇടയ്ക്ക് അവൾ എന്നെ മാനസികമായി ബുദ്ധിമുട്ടിച്ചു. അത് നടക്കില്ലെന്ന് ഞാൻ പറഞ്ഞു. എന്റെ കാലം കഴിഞ്ഞ് എടുത്തോ ഇപ്പോൾ എഴുതി വെയ്ക്കൽ നടക്കില്ലെന്ന് പറഞ്ഞു. അതേ ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ് ഇവിടെ എത്തിയത്. കുത്തുവാക്കുകൾ പറയുമായിരുന്നു, ഇപ്പോൾ ഇവർ ബലപ്രയോഗവും ഇങ്ങനെയൊക്കെ പറയുകയും ചെയ്യുന്നു. ഞാൻ അപ്പോൾ സീമയെ വിളിച്ച് കരഞ്ഞ് എന്നെ എവിടെയെങ്കിലും നിർത്തിതരണമെന്ന് പറഞ്ഞു. അങ്ങനെ സീമ ഇതിലടപ്പെട്ടു, ചേച്ചിയെ എവിടെയെങ്കിലും നിർത്തി തരാമെന്ന് പറഞ്ഞു. എനിക്കും ഒട്ടും പറ്റാത്ത അവസ്ഥയായിരുന്നു. ആത്മഹത്യയുടെ വക്കിലെത്തിയപ്പോഴാണ് സീമയെ വിളിച്ച് പറഞ്ഞത്. ഇനി ആ വീട്ടിൽ നിന്നാൽ എന്നെ കാണില്ല എന്ന അവസ്ഥയിലെത്തിയിരുന്നു’, ബീന പറഞ്ഞു.
Post Your Comments