BollywoodCinemaLatest NewsWOODs

മാറിനിൽക്ക് പുറകോട്ട്, പാപ്പരാസികളോട് കയർത്ത് സൽമാൻ ഖാൻ

ചിത്രങ്ങൾ എടുക്കുന്നതിനായിട്ടാണ് പാപ്പരാസികൾ ഇത്തരത്തിൽ പെരുമാറിയത്

താരങ്ങളുടെ പുറകെ ആരാധകർ മാത്രമല്ല, പാപ്പരാസികളും പിന്തുടർന്ന് ചെല്ലാറുണ്ട്. പലപ്പോഴും പാപ്പരാസികളെക്കൊണ്ട് വലിയ ശല്യമാണ് താരങ്ങൾ നേരിടുന്നത്.

സഹോദരൻ സുഹൈൽ ഖാന്റെ 53 ആം ജൻമദിനം ആഘോഷിക്കുന്നതിനായി മുംബൈയിലെത്തിയ സൽമാൻ ഖാനും കുടുംബവും പാപ്പരാസികളുടെ ശല്യം കാരണം വലഞ്ഞു.

വയ്യാത്ത മാതാപിതാക്കളെ കാറിൽ കയറ്റുവാൻ സൽമാൻ ഖാൻ പോകുന്നതിനിടെ മാതാ പിതാക്കളോട് മാറി നിൽക്കുവാൻ പാപ്പരാസികൾ പറഞ്ഞിരുന്നു, സൽമാൻ ഖാന്റെ കൂടുതൽ ചിത്രങ്ങൾ എടുക്കുന്നതിനായിട്ടാണ് പാപ്പരാസികൾ ഇത്തരത്തിൽ പെരുമാറിയത്. ഇതോടെ നിയന്ത്രണം വിട്ട സൽമാൻ ഖാൻ മാറിനിൽക്ക് പുറകോട്ട് എന്ന് ദേഷ്യത്തോടെ സംസാരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button