ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയായിരുന്നു പ്രശസ്ത ബോളിവുഡ് നടൻ ശ്രേയസ് തൽപാഡെയെ. ഷൂട്ടിംങ് കഴിഞ്ഞ് വന്ന താരത്തിന് ശാരീരിക അസ്വസ്ഥത തോന്നുകയും ഉടനെ ഭാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ആൻജിയോപ്ലാസ്റ്റി ചെയ്ത നടൻ സുഖം പ്രാപിച്ചുവരുന്നുവെന്ന് ആശുപത്രി ആധികൃതർ വ്യക്തമാക്കിയിരുന്നു. എവിടെപ്പോയാണ് മനുഷ്യർ വിശ്വാസം അർപ്പിക്കേണ്ടതെന്ന് താൻ നിരന്തരം ചോദിക്കുകയും ദൈവങ്ങളെ പരിഹസിക്കുകയും ചെയ്യുമായിരുന്നെന്നാണ് ഇപ്പോൾ ശ്രേയസിന്റെ ഭാര്യ ദീപ്തി കുറിപ്പിലൂടെ എഴുതിയിരിക്കുന്നത്.
ദൈവത്തെ ഇനിയൊരിക്കലും ചോദ്യം ചെയ്യില്ല, ഭർത്താവ് ആരോഗ്യവാനായി വീട്ടിലെത്തി, സർവ്വശക്തനായ ദൈവം ഒരാപത്തിൽ ഞങ്ങളെ പിന്തുണച്ചുവെന്നും ദീപ്തി കുറിച്ചു. സഹായത്തിനായി ചോദിച്ചപ്പോൾ അനവധി പേരാണ് ഓടിവന്നതെന്നും ദൈവമാണ് അവരെ അയച്ചതെന്നും ദീപ്തി കുറിച്ചു.
Post Your Comments