
ഷൂട്ടിങ്ങിനിടെ നടിയുടെ മുടിക്ക് തീപിടിച്ചു, ബോളിവുഡ് സൂപ്പർ താരം നടി ചാവി മിത്തലിനാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. നടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
പേടിപ്പിക്കുന്ന അനുഭവം എന്നാണ് നടി ഇതിനെക്കുറിച്ച് പറയുന്നത്. താൻ ഭയന്ന് വിറച്ച് പോയെന്നാണ് ചാവി വ്യക്തമാക്കിയത്. തീപിടിച്ചത് ആദ്യം അറിഞ്ഞില്ലെന്നും നടി.
വെറും കൈകൊണ്ട് മുടിക്ക് പിടിച്ച തീ കെടുത്തി തന്ന കരൺ ഗോവറിനോട് പറഞ്ഞാൽ തീരാത്തത്ര നന്ദിയുണ്ടെന്നും നടി വ്യക്തമാക്കി. തക്ക സമയത്ത് കരൺ എത്തിയില്ലായിരുന്നെങ്കിൽ എന്താണ് ഉണ്ടാവുകയെന്ന് ഓർക്കാൻ പോലും ആകില്ലെന്നും നടി ചാവി. കഴിഞ്ഞ വർഷമാണ് നടിക്ക് സ്തനാർബദം സ്ഥിരീകരിച്ചത്.
Post Your Comments