
പാക്കിസ്ഥാനിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് രൂക്ഷമായി വിമർശിച്ച് നടി രംഗത്ത്. എല്ലായ്പ്പോഴും തട്ടിക്കൊണ്ട് പോകപ്പെടുമോ, ബലാൽസംഗം ചെയ്യപ്പെടുമോ എന്ന ഭയത്തിലാണ് മുന്നോട്ട് ജീവിക്കുന്നതെന്നും എത്രനാൾ ഇത്തരത്തിൽ ജീവിക്കാനാകുമെന്നുമാണ് നടി ചോദിക്കുന്നത്.
പാക് നടി അയിഷ ഒമറാണ് സുരക്ഷയെക്കുറിച്ച് പുറം ലോകത്തെ അറിയിച്ചിരിയ്ക്കുന്നത്. സ്വാതന്ത്ര്യം ഒരു മനുഷ്യന്റെ വ്യക്തി സ്വാതന്ത്ര്യം ആണെന്നും അതുപോലും പാക്കിസ്ഥാനിൽ സ്ത്രീകൾക്ക് നിഷേധിക്കപ്പെടുകയാണെന്നും നടി വ്യക്തമാക്കി.
കറാച്ചിയിലെ ജീവിതം ഭയപ്പെടുത്തുന്നതാണെന്നും സ്ത്രീകൾക്ക് ഭയമില്ലാതെ ജീവിക്കാനാകുന്നില്ലെന്നും നടി പറയുന്നു. ഒന്ന് പുറത്തിറങ്ങി നടക്കാൻ പോലും ഭയമാകുന്നു, 2 തവണ തന്നെ തട്ടിക്കൊണ്ട് പോയെന്നും പാക് പുരുഷൻമാർ സ്ത്രീകളെ ഭയക്കുന്നുവെന്നും നടി പറഞ്ഞു.
Post Your Comments