![](/movie/wp-content/uploads/2023/12/chi.jpg)
മലയാളത്തിന്റെ പ്രിയ ഗായികയാണ് കെ.എസ് ചിത്ര. തനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമായി ചിത്ര കണ്ടിരുന്നത് മകള്‍ നന്ദനയെയാണ്. എന്നാല്‍ ആ സന്തോഷം അധികകാലം ചിത്രയ്ക്കൊപ്പമുണ്ടായിരുന്നില്ല.
വിവാഹശേഷം പതിനഞ്ച് വര്‍ഷം കാത്തിരുന്ന് 2002ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്ശങ്കറിനും നന്ദനയെന്ന മകളെ ലഭിക്കുന്നത്. 2011ലെ ഒരു വിഷുനാളില്‍ ദുബായില്‍ വെച്ച് നീന്തല്‍ക്കുളത്തില്‍ വീണ് നന്ദന വിട്ടുപോയി. എട്ട് വയസായിരുന്നു അന്ന് നന്ദനയ്ക്ക് പ്രായം മകള്‍ വേര്‍പിരിഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷം പിന്നിടുമ്പോഴും നീറുന്ന അമ്മ മനസുമായാണ് ചിത്ര ജീവിക്കുന്നത്. മകളുടെ പിറന്നാള്‍ ദിനത്തിൽ ചിത്ര പങ്കുവെച്ച വാക്കുകൾ ശ്രദ്ധനേടുന്നു.
read also: സിനിമയിൽ അവസരം കിട്ടാനാണോ മമ്മൂട്ടിയുടെ കൂടെ നടക്കുന്നത്? ഉത്തരം പറഞ്ഞ് രമേശ് പിഷാരടി
തന്റെ ഹൃദയത്തില്‍ ഒരു വലിയ വിള്ളല്‍ ഉണ്ടാക്കിയാണ് പൊയ്പോയത് എന്നാണ് ചിത്ര മകളെ കുറിച്ച് പറഞ്ഞത്. ‘എന്റെ ഹൃദയത്തില്‍ നീ ഒരു വലിയ വിള്ളല്‍ ഉണ്ടാക്കിയാണ് മോളെ പൊയ്പോയത്. ആ വിടവ് നികത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. എനിക്ക് ഓരോ ദിവസവും നിന്നെ കൂടുതല്‍ കൂടുതല്‍ മിസ് ചെയ്യുകയാണ്’, ഒരു ചിത്രത്തിനൊപ്പം ചിത്ര പങ്കുവച്ചു.
Post Your Comments