രാജസേനൻ സംവിധാനം ചെയ്ത ‘ഞങ്ങൾ സന്തുഷ്ടരാണ്’ എന്ന സിനിമയിലൂടെയാണ് നടി അഭിരാമി മലയാളികളുടെ മനസിൽ ഇടം നേടിയെടുത്തത്. പതിനൊന്നാം ക്ലാസിലെ അവസാന പരീക്ഷ കഴിഞ്ഞു നിൽക്കുന്ന സമയത്താണ് താൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് നടി അഭിരാമി.
സിനിമയിൽ തുടരണമെന്ന് ഉണ്ണികൃഷ്ണൻ സാർ പറഞ്ഞിരുന്നു, അത് കേട്ടപ്പോഴാണ് ഞാൻ ചെയ്യുന്നത് ശരിയാണെന്ന ചിന്ത വന്നത്. അഹങ്കാരി, തലതെറിച്ചവൾ എന്നൊക്കെയാണ് ആ സിനിമക്ക് ശേഷം കേട്ട പേരുകൾ.
കോളേജ് പരിപാടികൾക്ക് പോകുമ്പോൾ പോലും കൂവലുകൾ മാത്രമായിരുന്നു ലഭിയ്ച്ചിരുന്നത്. അത്രമാത്രം നെഗറ്റീവ് ഇംപാക്ട് ആണ് ആ ഒരൊറ്റ റോൾ തനിക്ക് നേടിത്തന്നതെന്നും നടി അഭിരാമി പറഞ്ഞു.
Post Your Comments