മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. മരണകിടക്കയില്‍ ആയിരുന്ന സമയത്ത് കാണാൻ വന്ന എല്ലാവരും തന്നെ സ്നേഹിച്ചവരല്ലെന്ന് ബാല ഒരു അഭിമുഖത്തിൽ പറഞ്ഞു. ഗോപി സുന്ദറിനെക്കുറിച്ചും ബാല ഒരു ഓണ്‍ലൈൻ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിൽ പങ്കുവച്ചത് ശ്രദ്ധ നേടുന്നു.
ഗോപി സുന്ദര്‍ പക്ക ഫ്രോഡാണെന്നും ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഗോപിസുന്ദര്‍ ചെയ്തതെന്നും ബാല ആരോപിച്ചു.
‘ഗോപി സുന്ദര്‍ പക്ക ഫ്രോഡാണ്. ഇത് ഞാൻ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പറയുന്നതല്ല. അതുമാത്രമല്ല തമിഴില്‍ ഞാൻ സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ മ്യൂസിക്ക് ഡയറക്ടറായി നിശ്ചയിച്ചിരുന്നത് ഗോപി സുന്ദറിനെയായിരുന്നു. ചില കാര്യങ്ങള്‍ ഞാൻ തുറന്ന് പറഞ്ഞാല്‍ ഒരു മലയാളിയും തിരിഞ്ഞ് നോക്കില്ല. ഒരിക്കലും പൊറുക്കാനാകാത്ത കാര്യങ്ങളാണ് എന്നോട് ചെയ്തത്. ഞാൻ ഇങ്ങനെ ഒരു അഭിമുഖത്തില്‍ ഇത്രത്തോളം കോണ്‍ഫിഡൻസോടെ പറയണമെങ്കില്‍ ഒന്ന് ചിന്തിച്ച് നോക്കൂ, അതുപോലെ ഇത് ഞാൻ മാത്രം പറയുന്നതല്ല. പുറത്ത് ഒന്ന് അന്വേഷിച്ച് നോക്കൂ. ഗ്രൂപ്പ് ആക്ടിവിറ്റീസിനെ കുറിച്ചൊക്കെ അറിയാം. ഇതിന് മുകളില്‍ സംസാരിക്കാൻ എനിക്ക് താത്പര്യമില്ല’- ബാല പറഞ്ഞു.
Post Your Comments