CinemaHollywoodInternationalLatest NewsWOODs

ഹോളിവുഡ് സൂപ്പർ താരം മാത്യു പെറിയുടെ മരണകാരണം പുറത്ത്, ഞെട്ടി ആരാധകർ

പലപ്പോഴും ഡി അഡിക്ഷൻ സെന്ററുകളിൽ ചികിത്സയ്ക്ക് പോയി

അടുത്തിടെ അന്തരിച്ച ഹോളിവുഡ് സൂപ്പർ താരം മാത്യു പെറിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ 29 നാണ് മരണപ്പെട്ടത്.

54 വയസുകാരനായ ഇദ്ദേഹത്തെ ലോസ് ഏഞ്ചൽസിലെ വീട്ടിലെ ബാത്ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇപ്പോൾ മാത്യുവിന്റെ മരണകാരണം പുറത്ത് വന്നിരിക്കുകയാണ്.

ആകസ്മികമായി കെറ്റാമിൻ എന്ന രാസവസ്തു കഴിച്ചതാണ് മരണകാരണമെന്നാണ് ഡോക്ടർമാർ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. മയക്കുമരുന്നിന് അടിമയായിരുന്നു നടൻ. അമിത മദ്യപാനവും മയക്ക് മരുന്ന് ഉപയോ​ഗവുമെല്ലാം ജീവിതത്തിന്റെ ഭാ​ഗമാക്കിയ താരം പലപ്പോഴും ഡി അഡിക്ഷൻ സെന്ററുകളിൽ ചികിത്സയ്ക്ക് പോയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button