കൊച്ചി: സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമത്തെ സിനിമക്ക് ഇന്ന് ഡിസംബർ പതിനഞ്ച് വെള്ളിയാഴ്ച്ച കൊച്ചിയിൽ തുടക്കമിട്ടു. സനൽ വി ദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ‘കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ വി ദേവൻ. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എൻറർടൈൻമെൻറ്സ് എന്നിവയുടെ ബാനറിൽ വിനീത് ജയ്നും, സഞ്ജയ് പടിയൂരും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഇടപ്പള്ളി, അഞ്ചുമന ദേവീ ക്ഷേത്രത്തിൽ ലളിതമായി നടന്ന പൂജാചടങ്ങോടെയാണ് ചിത്രീകരണത്തിന് തുടക്കമായത്. സുരാജ് വെഞ്ഞാറമൂട് സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും രാജാസിംഗ് ഫസ്റ്റ് ക്ലാപ്പ് നൽകുകയും ചെയ്തു. ചലച്ചിത്ര രംഗത്തെ നിരവധിപ്പേരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. അങ്കമാലി കാലടി ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടൻ ഗൗതം മേനോൻ, സുരാജ് വെഞ്ഞാറമൂട്, എന്നിവരും മുഖ്യവേഷത്തിൽ അഭിനയിക്കുന്നു. ഇവർക്കു പുറമേ മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പ്രശസ്ത ബോളിവുഡ് നടൻ ശ്രേയസ് തൽപാഡെയ്ക്ക് ഹൃദയാഘാതം, ഷൂട്ടിങ്ങിന് പിന്നാലെ കുഴഞ്ഞുവീണു
കഥ – ജിത്തു കെ ജയൻ, മനു സി കുമാർ, തിരക്കഥ – മനു സി കുമാർ, ചായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പളളി, എഡിറ്റിംഗ് – മൻസൂർ മുത്തുട്ടി, കലാസംവിധാനം – സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം – നിസ്സാർ റഹ്മത്ത്, മേക്കപ്പ് – റോണക്സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ – ആര്യൻ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോടോളർ – പൗലോസ് കുറുമുറ്റം, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് – അഭിലാഷ് പൈങ്ങോട്.
വാഴൂർ ജോസ്.
ഫോട്ടോ – നവീൻ
Post Your Comments