BollywoodCinemaGeneralLatest NewsNEWSWOODs

വധ ഭീഷണിയോ? പ്രതികരിച്ച് നടി പൂജ ഹെ​ഗ്ഡേ

എന്താണെന്ന് മനസിലാകുന്നില്ലെന്ന് നടി പൂജ

നടി പൂജാ ഹെഗ്‌ഡെയ്ക്ക് വധഭീഷണിയുണ്ടെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു, ദുബായിൽ ഒരാളുമായി തർക്കിച്ചതിന് ശേഷമാണ് വധ ഭീഷണി വന്ന് തുടങ്ങിയതെന്നായിരുന്നു വാർത്തകൾ.

സോഷ്യൽ മീഡിയയിൽ ഈ വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ തെറ്റാണെന്നാണ് നടി തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഈ വാർത്തകളുടെ അടിസ്ഥാനം എന്താണെന്ന് മനസിലാകുന്നില്ലെന്ന് നടി പൂജാ ഹെഗ്‌ഡെ.

ദുബായിൽ വച്ച് ഇത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല, എങ്ങനെയാണ് ഇത്തരം വാർത്തകൾ പുറത്തെത്തുന്നതെന്ന് അറിയില്ല, ആരോടും വഴക്കിടാൻ പോയിട്ടില്ല, അതിന്റെ പേരിൽ ആരും വധശ്രമവുമായി വന്നിട്ടില്ലെന്നും പൂജാ ഹെഗ്‌ഡെ.

shortlink

Related Articles

Post Your Comments


Back to top button