പ്രസവത്തിന് ശേഷം ഏറ്റവും കൂടുതൽ കേൾക്കേണ്ടി വരുന്നത് വണ്ണത്തെക്കുറിച്ചാണെന്ന് നടി ഷംന കാസിം. പ്രസവം കഴിഞ്ഞല്ലോ, അതിനാൽ ആലിയ ഭട്ടിനെ പോലെ മെലിയാനുള്ള ഡയറ്റിംങ് തുടങ്ങിക്കൂടേ എന്നാണ് ചോദ്യമെന്നും നടി.
എന്നെക്കാണുന്ന പലർക്കും ഈ ചോദ്യമാണുള്ളത്. എല്ലാ നടിമാരെയും പോലെ ഇനി വണ്ണം കുറക്കാൻ തനിക്ക് പറ്റുമോ എന്ന സംശയം തനിക്ക് ഉണ്ടെന്നും നടി ഷംന കാസിം പറയുന്നു.
എന്നോട് ഈ ചോദ്യം ചോദിക്കുന്ന എല്ലാരോടും ഞാൻ ചോദിക്കുന്നത്, എന്റെ പ്രസവം അടുത്തിടെ കഴിഞ്ഞിട്ടേ ഉള്ളൂ എന്നാണ്. എന്തുകൊണ്ടാണ് പലരും ഇത് മനസിലാക്കാതെ ഇത്തരം ചോദ്യങ്ങളുമായി വരുന്നതെന്ന് മനസിലാകുന്നില്ലെന്നും ഷംന. കണ്ണൂരുകാരായ ഞങ്ങൾക്ക് ഭക്ഷണമാണ് പ്രധാനം, തിന്നാൻ വേണ്ടി മാത്രം ജനിച്ചതാണെന്ന് ഇടക്ക് തോന്നാറുണ്ടെന്നും നടി. കേരളത്തിലെ ആളുകളെ നോർത്തിലെ ആളുകളുമായി താരതമ്യം ചെയ്യരുതെന്നും ഷംന വ്യക്തമാക്കി.
Post Your Comments