നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത് സോഷ്യൽ മീഡിയയിൽ സജീവമാണ്. വളരെ ബോള്‍ഡായ ഫോട്ടോഷൂട്ടുകളും ചിത്രങ്ങളും ദയ ഇൻസ്റ്റഗ്രാമില്‍ പങ്കുവെക്കാറുമുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ദയ പങ്കുവെച്ച ചിത്രത്തിന് ചുവടെ മോശം കമന്റുകളുമായി ചിലരെത്തി.
‘നിന്റെ മുഖം ഒട്ടും സുന്ദരമല്ല. വെറും മേനിപ്രദര്‍ശനം മാത്രം. നിന്നെ കാണാൻ ഒരു ശരാശരി പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ’ എന്നായിരുന്നു ഒരു കമന്റ്. ഈ കമന്റിന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദയ മറുപടി നല്‍കിയത്. ‘നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരിയാകാൻ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാൻ ആഗ്രഹിച്ചു പോകുകയാണ്’ എന്നാണ് ദയ ഇതിനു മറുപടി നല്‍കിയത്. ഒപ്പം കമന്റിന്റെ സ്‌ക്രീൻഷോട്ടും കമന്റിട്ടയാളുടെ ചിത്രവും ദയ സ്‌റ്റോറിയില്‍ പങ്കുവെച്ചു.
read also: രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദ ബന്ധത്തിന്റെ കഥയുമായി സലാർ, ആദ്യ ഗാനം പുറത്തിറങ്ങി
ദയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തനിക്ക് ഫോളോവേഴ്‌സ് കൂടിയെന്ന് ചൂണ്ടിക്കാണിച്ച് കമന്റിട്ട് വിമര്‍ശക വീണ്ടും രംഗത്തെത്തി. അതിനു പിന്നാലെ ‘ഈ അമ്മച്ചിക്ക് ഫോളോവേഴ്‌സിനെ കൂട്ടാൻ എല്ലാ സഹായങ്ങളും ചെയ്തു നല്‍കണമെന്ന് തന്റെ ഫോളോവേഴ്‌സിനോട് അഭ്യര്‍ത്ഥിച്ച്’വീണ്ടും ദയ സ്റ്റോറി പോസ്റ്റ് ചെയ്തു.
Post Your Comments