
എല്ലാവരും കശ്മീരിലേക്ക് വരൂ, അതിശയകരമായ സൗന്ദര്യമാണ് കശ്മീരിനെന്ന് പറയുകയാണ് നടൻ ജോൺ എബ്രഹാം. കഴിഞ്ഞ വർഷം മാത്രം 200 ൽ അധികം ചിത്രങ്ങളാണ് ഇവിടെ ഷൂട്ട് ചെയ്തത്.
പ്രാദേശിക ഭാഷ, ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങൾ വരെ ഇവിടെ ഇതിനോടകം ഷൂട്ട് ചെയ്തുകഴിഞ്ഞു. ഭീകരവാദവും അടിക്കടിയുണ്ടാകുന്ന പ്രശ്നങ്ങളും കാരണം പണ്ട് ഇത്തരത്തിൽ യാതൊന്നും നടത്തുവാനായിരുന്നില്ല. കശ്മീരിലെ മികച്ച അനുഭവങ്ങളും ഷൂട്ടിംങ് സമയത്തെ വിശേഷങ്ങളും പങ്കുവച്ച് നടൻ ജോൺ എബ്രഹാം പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
കശ്മീർ അതിശയിപ്പിക്കുന്നു, എല്ലാവരും കശ്മീരിലേക്ക് വരണമെന്നാണ് താരം കുറിച്ചത്.വേദ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം ഇവിടെയെത്തിയത്. അതി സുന്ദരമായ ഈ സ്ഥലത്ത് വരുന്നവർ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് നശിപ്പിക്കരുതെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
Post Your Comments