ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി ചലച്ചിത്രതാരം ദേവനെ നിയമിച്ചു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഈ വാർത്ത അറിയിച്ചത്.
ബി. ജെ. പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ നടൻ ദേവന് ഭാവുകങ്ങൾ നേരുന്നുവെന്നും സുരേന്ദ്രൻ കുറിച്ചു. 2021- ൽ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിലുള്ള തന്റെ രാഷ്ട്രീയ പാർട്ടിയെ ദേവൻ ബിജെപിയിൽ ലയിപ്പിച്ചിരുന്നു.
താൻ 17 – വർഷം ഒരു കുഞ്ഞിനെ എന്നവണ്ണം പരിപാലിച്ചു കൊണ്ടുവന്ന പാർട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിച്ചത് എന്നാണ് ഇതിനെക്കുറിച്ച് അന്ന് നടൻ ദേവൻ അഭിപ്രായപ്പെട്ടത്.
Post Your Comments