സംവിധായകൻ ഡോ. ബിജുവിന് എതിരായ പരാമർശത്തിൽ രഞ്ജിത്തിൽ നിന്ന് വിശദീകരണം തേടുമെന്ന് സാസ്കാരിക മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
രഞ്ജിത്തിനോട് നേരിട്ടെത്തി കാണുവാൻ മന്ത്രി ആവശ്യപ്പെട്ടു. നടന്ന വിവാദ ഭാഗങ്ങളിൽ രഞ്ജിത്തിന്റെ ഭാഗം കേൾക്കാനാണിതെന്നും മന്ത്രി അറിയിച്ചു.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കുന്ന രഞ്ജിത് ഇത്തരം പരാമർശം നടത്തിയതോട് യോജിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു. ബിജു മികച്ച സംവിധായകനാണെന്നും മന്ത്രി. ഡോ. ബിജുവിനെ മാറ്റി നിർത്തുന്ന തരത്തിലുള്ള സമീപനത്തോട് സർക്കാർ യോജിക്കില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി.
തിയേറ്ററിൽ ആള് കേറാത്ത സിനിമയെടുക്കുന്ന ഡോക്ടർ ബിജു ഒക്കെ സ്വന്തം റെലവൻസ് എന്താണ് എന്ന് ആലോചിക്കേണ്ട സമയമായെന്നാണ് രഞ്ജിത് പറഞ്ഞത്. തിയറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ ഞാൻ ആളല്ല . കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളെ പറ്റിയും . തിയറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യർത്ഥം ആയതുകൊണ്ട് അതിനും മുതിരുന്നില്ല എന്നാണ് ഡോ. ബിജു മറുപടി നൽകിയത്.
Post Your Comments