![](/movie/wp-content/uploads/2022/10/karan.jpg)
1998 ൽ കുച്ച് കുച്ച് ഹോതാഹെ എന്ന ചിത്രം സംവിധാനം ചെയ്താണ് കരൺ ജോഹർ സിനിമാ രംഗത്തേക്ക് എത്തിയത്. ബോളിവുഡിലെ സൂപ്പർ ഹിറ്റ് സംവിധായകനാണ് ഇന്ന് കരൺ ജോഹർ.
മണി രത്നത്തിന് മുന്നിൽ തന്നെക്കുറിച്ച് തന്റെ പിതാവ് പൊക്കി പറഞ്ഞ അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കരൺ ജോഹർ. ദിൽസേ എന്ന ചിത്രത്തിനായി ലൊക്കേഷനിൽ പോയപ്പോൾ, അച്ഛൻ എന്നെക്കുറിച്ച് പൊക്കി പറഞ്ഞുകൊണ്ടേ ഇരിക്കുകയായിരുന്നു. പല തവണ പറഞ്ഞിട്ടും നിർത്താനുള്ള ഭാവമില്ല.
നാണക്കേടായി പോയി, ഞാൻ അച്ഛന്റെ കയ്യിൽ നുള്ളി, നാണം കെട്ട് ഇല്ലാതാകുന്ന പോലെ തോന്നി, എന്റെ ഒരു സിനിമ പോലും ഇറങ്ങാതെ മണി രത്നം പോലൊരു ആളോട് പോയി ഇത്തരത്തിൽ എന്തിന് പറഞ്ഞെന്ന് ഞാൻ ചോദിച്ചു. ഞാൻ അല്ലാതെ മറ്റാര് ഹൈപ്പ് തരുമെടാ നിനക്ക് എന്നാണ് അച്ഛൻ തമാശയായി ചോദിച്ചത്. അന്ന് ആ സന്ദർഭത്തിൽ നിന്ന നിൽപ്പിലൊരു കുഴി കുഴിച്ച് ചാടിയാലോ എന്ന് തോന്നിയെന്നും കരൺ.
Post Your Comments