മലയാളത്തിന്റെ പ്രിയനടനാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടന്ന് തന്നെ വൈറൽ ആകാറുണ്ട്. അത്തരത്തിൽ ഒരു അഭിമുഖം തന്നെ വേദനിപ്പിച്ചിരുന്നുവെന്നു ധ്യാനിന്റെ അമ്മ വിമല. ശ്രീനിവാസന് സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്ബോള്‍ അമ്മ പൊറോട്ടയ്ക്ക് ഓര്‍ഡര്‍ ചെയ്തു എന്ന് ധ്യാന്‍ പറഞ്ഞ അഭിമുഖത്തെ കുറിച്ചാണ് വിമല സംസാരിച്ചത്. എല്ലാവരും അത് തമാശയായി എടുക്കണമെന്നില്ലല്ലോ എന്നും അതിന് ശേഷം ധ്യാനിന്റെ അഭിമുഖങ്ങൾ കാണാറില്ല എന്നും അമ്മ പറയുന്നു.
ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലായിരുന്നു ധ്യാന്‍ ആ കഥ പങ്കുവച്ചത്. അച്ഛന് രണ്ടാമത് സുഖമില്ലാതെ ആശുപത്രിലായപ്പോഴായിരുന്നു സംഭവം. അച്ഛന് ജീവിതത്തിലേക്ക് തിരിച്ചുവരുമോ എന്ന് അറിയാത്ത അവസ്ഥ. അമ്മയോട് കഴിക്കാന്‍ എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ പൊറോട്ടയും ബീഫ് ഫ്രൈയും പറയാന്‍ പറഞ്ഞുവെന്നാണ് ധ്യാന്‍ പറഞ്ഞത്.
read also: മക്കള്‍ എനിക്കൊപ്പം, ഞാനും ഫിറോസിക്കയും ഡിവോഴ്സാകുന്നു: സജ്ന
അച്ഛന് ഈ അവസ്ഥയില്‍ കിടക്കുമ്പോള്‍ തന്നെ വേണോ അമ്മയ്ക്ക് പൊറോട്ടയും ബീഫും എന്ന് ചോദിച്ചപ്പോള്‍, ഇപ്പഴല്ലേടാ കഴിക്കാന്‍ പറ്റൂ എന്ന് അമ്മ പറഞ്ഞതായും ധ്യാന്‍ പറയുന്നുണ്ട്. ഈ അഭിമുഖം വലിയ തോതില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.
ആശുപത്രിയില്‍ വച്ചൊന്നും അങ്ങനെ ഒരു സംഭവവും നടന്നിട്ടില്ല എന്നാണ് അമ്മ പറയുന്നത്. ‘വീട്ടില്‍ ഞങ്ങള്‍ പൊറോട്ട കയറ്റാറില്ല. ശ്രീനിയേട്ടന് മൈദയും പൊറോട്ടയും ഒന്നും ഇഷ്ടമല്ലെന്നും മക്കളെയും അത് കഴിക്കാന്‍ സമ്മതിക്കാറില്ല. പുറത്ത് പോകുമ്പോഴാണ് ഒരു പൊറോട്ട തിന്നുന്നത്.അങ്ങനെ എപ്പോഴോ, എവിടയോ പോകുമ്പോള്‍ പറഞ്ഞിരിക്കാം;- എന്നും വിമല പറയുന്നു
Post Your Comments