തമിഴകത്തെ താരസുന്ദരി തൃഷ തനിക്ക് പറ്റിയ ചെറിയൊരു കൈപ്പിഴവിൽ വൻ വിമർശനങ്ങളാണ് നാനാഭാഗത്ത് നിന്നും നേരിടുന്നത്. സോഷ്യൽ മീഡിയയിലടക്കം നടിയെ ട്രോളുന്നവരും ഏറെയാണ്.
മൻസൂർ അലിഖാന്റെ വിവാദ പരാമർശത്തിൽ നടനെക്കൊണ്ട് മാപ്പ് പറയിച്ച, ലേഡി സൂപ്പർ സ്റ്റാർ തൃഷ എന്തുകൊണ്ട് ഇത്തരത്തിൽ പെരുമാറി എന്നാണ് പലരുടെയും ചോദ്യം.
രൺബീർ ചിത്രമായ അനിമലിനെ പുകഴ്ത്തി പോസ്റ്റുമായെത്തിയതോടെയാണ് നടിയെ നാനാഭാഗത്ത് നിന്നും ആരാധകരടക്കം വിമർശിച്ച് രംഗത്തെത്തിയത്. ഇതോടെ പങ്കുവച്ച പോസ്റ്റും താരം മുക്കിയിട്ടുണ്ട്. വൻ വിവാദത്തിലായ അനിമൽ സിനിമയെ പ്രശംസിച്ച് തൃഷ വരരുതായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.
Post Your Comments