![](/movie/wp-content/uploads/2023/12/mithun.png)
സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ് മിഥുനും കുടുംബവും. സമൂഹ മാധ്യമങ്ങളിൽ പങ്കുവക്കുന്ന വീഡിയോകളിലൂടെ മിഥുന്റെ കുടുംബവും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.
കുറച്ച് നാളുകൾക്ക് മുൻപ് ബെൽസ് പാഴ്സി എന്ന രോഗം ബാധിച്ചിരുന്നു. താരത്തിന്റെ രോഗാവസ്ഥ അറിഞ്ഞ് ആരാധകരടക്കം ഏറെ സങ്കടപ്പെട്ടിരുന്നു.
കുറച്ച് നാളത്തെ ചികിത്സക്ക് ശേഷമാണ് മിഥുൻ ആരോഗ്യവാനായി തിരിച്ചെത്തിയത്. എന്നാൽ തന്റെ പ്രിയതമന് ഇത്തരം ഒരു അസുഖം പിടിപെട്ടപ്പോൾ തന്നെ ഭാര്യ ലക്ഷ്മി തിരുപ്പതിയിൽ വഴിപാട് നേർന്നിരുന്നു. തിരുപ്പതിയിൽ നേർച്ചയുടെ ഭാഗമായി ഭാര്യ തല മൊട്ടയടിച്ചെന്ന് മിഥുൻ വ്യക്തമാക്കി.
Post Your Comments