
തന്റെ പ്രശസ്തമായ കഥയായ ലീല സിനിമ ആക്കേണ്ടിയിരുന്നില്ലെന്ന് തോന്നുന്നുവെന്ന് കഥാകാരൻ ഉണ്ണി ആർ. കഥ സിനിമയാക്കിയപ്പോൾ പാളിച്ചകൾ വന്നുവെന്നും ഉണ്ണി ആർ.
മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ കഥകൾകൊണട് മാത്രം എന്ന സെക്ഷനിലാണ് ഉണ്ണി ആർ സംസാരിച്ചത്. രഞ്ജിത് നിർമ്മിച്ച്, സംവിധാനം ചെയ്ത ചിത്രം 2016 ലാണ് റിലീസ് ചെയ്തത്. ബിജു മേനോനാണ് ചിത്രത്തിൽ നായകനായെത്തിയത്.
ലീല സിനിമയല്ല, കഥയാണ് നല്ലത്, അത് സിനിമയാക്കരുതായിരുന്നു, ആ കഥ തൊടരുതായിരുന്നുവെന്നും സിനിമയാക്കിയപ്പോൾ പാളിച്ചകൾ വന്നുവെന്നും ഉണ്ണി ആർ. സിനിമയിൽ ഒട്ടും തൃപ്തനല്ലെന്നും തുറന്ന് പറഞ്ഞു. സ്വന്തം കഥകൾ സിനിമയാക്കാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നുണ്ടെന്നും ഉണ്ണി ആർ.
Post Your Comments