GeneralKollywoodLatest NewsNEWSWOODs

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ‘സലാർ’ ട്രെയിലർ പുറത്തിറങ്ങി

15 വര്‍ഷം മുമ്പാണ് സലാര്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയെന്ന ആശയം തന്റെ മനസില്‍ വരുന്നതെന്ന് സംവിധായകൻ പ്രശാന്ത് നീൽ

സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘സലാര്‍ പാര്‍ട്ട് 1-സീസ് ഫയറി’ന്റെ ട്രെയിലർ പുറത്തിറങ്ങി. 3 മിനിറ്റും 46 സെക്കന്റുമാണ് ട്രെയ്‌ലറിന്റെ ദൈർഗ്യം. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമിക്കുന്ന “സലാർ” സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീൽ ആണ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

15 വര്‍ഷം മുമ്പാണ് സലാര്‍ എന്ന ചിത്രം സംവിധാനം ചെയ്യുകയെന്ന ആശയം തന്റെ മനസില്‍ വരുന്നതെന്ന് സംവിധായകൻ പ്രശാന്ത് നീൽ പറഞ്ഞു. എന്നാല്‍ എന്റെ ആദ്യ ചിത്രമായ ഉഗ്രത്തിന് ശേഷം ഞാന്‍ കെജിഎഫിന്റെ തിരക്കിലായി. അത് പൂര്‍ത്തിയാക്കാന്‍ എട്ട് വര്‍ഷമെടുത്തു. അതായത്, കെജിഎഫ് എന്ന ചിത്രം ആദ്യം പ്ലാന്‍ ചെയ്ത് തുടങ്ങി, അതിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുമ്പോഴേക്കും 8 വര്‍ഷം കടന്നുപോകുകയും ചെയ്തു നെ 8 വര്‍ഷം കടന്നുപോകുകയും ചെയ്തുവെന്നും പ്രശാന്ത് നീല്‍ പറഞ്ഞു.

read also: ‘എന്റെ ഷോ’ വേണ്ട, സർക്കാരിനോട് ഫിയോക്ക്

ചിത്രത്തിന്റെ ഭൂരിഭാഗവും ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. പിന്നെ ഞങ്ങള്‍ ചിത്രീകരിച്ച സിംഗനേരി മൈന്‍ ഹൈദരാബാദില്‍ നിന്നും 5 മണിക്കൂര്‍ അപ്പുറമാണ്. അത് കൂടാതെ ഞങ്ങള്‍ സൗത്ത് പോര്‍ട്‌സ്, മംഗളൂര്‍ പോര്‍ട്ട്, വൈസാഗ് പോര്‍ട്ട് എന്നിവിടങ്ങളിലും ഷൂട്ട് ചെയ്തു. അതിന് പുറമേ ചെറിയൊരു ഭാഗം യൂറോപ്പിലും ഷൂട്ട് ചെയ്യുകയുണ്ടായി. സലാറിന്റെ ഷൂട്ടിങ് 114-ഓളം ദിവസങ്ങള്‍ നീണ്ടുനിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രുതി ഹാസന്‍, ജഗപതി ബാബു, ടിനു ആനന്ത്, ഈശ്വരി റാവു, ശ്രിയ റെഡ്ഡി, ഗരുഡ റാം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്‍റേത് തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്‍രൂര്‍. ഡിസംബർ 22ന് 5 ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്

shortlink

Related Articles

Post Your Comments


Back to top button