
‘പരുത്തിവീരൻ’ നിർമ്മാതാവ് കെ ഇ ജ്ഞാനവേൽരാജ സംവിധായകൻ അമീറിനോട് അപകീർത്തികരമായ പരാമർശം നടത്തിയതിന് ക്ഷമ ചോദിച്ചിരിക്കുകയാണ്.
നിർമ്മാണവുമായി ബന്ധപ്പെട്ട് സംവിധായകൻ അമീർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചായിരുന്നു നിർമ്മാതാവ് ഞ്ജാനവേൽ ആരോപണം ഉന്നയിച്ചത്. എന്നാൽ സംവിധായകൻ അമീറിനെ പിന്തുണച്ചും നിർമ്മാതാവിനെ പരസ്യമായി തള്ളിപ്പറഞ്ഞും നിരവധി പേരാണ് രംഗത്തെത്തിയത്.
ഇതോടെയാണ് മാപ്പ് അപേക്ഷിച്ച് ഞ്ജാനവേൽ എത്തിയത്. പരുത്തിവീരനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നം തുടരുകയാണ്. ഞാൻ അതിനെക്കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല, ഇതുവരെ അമീറിനെ എന്റെ സഹോദരനായിട്ടാണ് കണ്ടിട്ടുള്ളത്. എന്നെക്കുറിച്ച് അമീർ നിരവധി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് കണ്ട് വേദനിച്ചു.അതിന് മറുപടി പറയുമ്പോൾ ഞാൻ ചില വാക്കുകൾ ഉപയോഗിച്ചു, അത് അദ്ദേഹത്തെ വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും നിർമ്മാതാവ്.
Post Your Comments