GeneralKollywoodLatest NewsNEWSWOODs

ആദ്യ ചിത്രങ്ങള്‍ സുഹൃത്തുക്കളുടേത്: നിര്‍മാണ കമ്പനിയുമായി ലോകേഷ് കനകരാജ്

ആദ്യ ചിത്രങ്ങള്‍ തന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും ആയിരിക്കും

പുതിയ പ്രൊഡക്ഷൻ ഹൗസ് പ്രഖ്യാപിച്ച്‌ സംവിധായകൻ ലോകേഷ് കനകരാജ്. ‘ജി സ്‌ക്വാഡ്’ എന്നാണ് നിര്‍മാണ കമ്പനിക്ക് പേര് നല്‍കിയിരിക്കുന്നത്.

കഥ പറച്ചിലിന്റെയും വിനോദത്തിന്റെയും ഒരു ലാന്റ്സ്കേപ്പ് പുനര്‍നിര്‍വചിക്കുന്നതിനായാണ് ജി-സ്ക്വാഡ് രൂപീകരിച്ചതെന്നും സംരംഭം പ്രഖ്യാപിക്കുന്നതില്‍ താൻ സന്തുഷ്ടനാണെന്ന് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെ ലോകേഷ് കനകരാജ് അറിയിച്ചു.

READ ALSO: വിവാഹത്തലേന്ന് വധു ഒളിച്ചോടി, ആത്മഹത്യ ചെയ്യുമെന്ന് സഹോദരൻ, പിന്നീട് സംഭവിച്ചത്… നടി നളിനി പറയുന്നു

‘മാനഗരം’, ‘കൈതി’, ‘മാസ്റ്റര്‍’, ‘വിക്രം’, ‘ലിയോ’ എന്നീ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെയാണ് നിര്‍മാതാവ് എന്ന നിലയിലേക്കുള്ള ലോകേഷിന്റെ പുതിയ ചുവടുവെപ്പ്.

‘ആദ്യ ചിത്രങ്ങള്‍ തന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും ആയിരിക്കും. എല്ലാ പ്രിയപ്പെട്ട പ്രേക്ഷകരുടെയും സ്‌നേഹവും പിന്തുണയുമാണ് എന്റെ സംവിധാന സംരംഭങ്ങളില്‍ നെടുംതൂണായത്. ഒരു നിര്‍മ്മാതാവ് എന്ന നിലയിലുള്ള ഈ പുതിയ ശ്രമത്തിനും ഈ പ്രൊഡക്ഷൻ ഹൗസിലൂടെ സൃഷ്ടിക്കപ്പെടുന്ന സിനിമകള്‍ക്കും ഞാൻ അതേ പിന്തുണ പ്രതീക്ഷിക്കുന്നു- എന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button