ഇന്നലെ മുതൽ കേരളം കാത്തിരുന്നത് അബിഗേൽ എന്ന കുഞ്ഞിന്റെ തിരിച്ചുവരവിനായിട്ടായിരുന്നു. കേരളം മുഴുവൻ പ്രാർഥനയോടെ കാത്തിരുന്ന നിമിഷങ്ങളാണ് കടന്നു പോയത്.
കുഞ്ഞിനെ കിട്ടിയെന്ന സന്തോഷ വാർത്ത പങ്കിട്ട് നടനും എംഎൽഎയുമായ മുകേഷും എത്തിയിരിക്കുകയാണ്. അബിഗേലുമൊത്തുള്ള ചിത്രങ്ങളും മുകേഷ് പങ്കുവച്ചു.
രാപകലില്ലാതെ കഷ്ട്ടപ്പെട്ട പോലീസിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും മുകേഷ് വ്യക്തമാക്കി. ഓയൂരിൽ നിന്നുംഒരു കൂട്ടം ആൾക്കാർ തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ തിരികെ ലഭിച്ചെന്ന വാർത്ത ഏറെ സന്തോഷം പകരുന്നതാണെന്ന് മന്ത്രി വീണാ ജോർജും പ്രതികരിച്ചു. ആരോഗ്യ പ്രവർത്തകരായ മാതാപിതാക്കൾക്ക് ആവശ്യമായ അവധി അടക്കം നൽകാൻ നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
Post Your Comments