തെന്നിന്ത്യൻ സിനിമയിൽ നായക കഥാപാത്രത്തെ കൂടാതെ സ്റ്റൈലിഷ് വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് വിജയ് സേതുപതി.
വിക്രം വേദിയിലെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരിന്നു. ഇമേജ് ഫോക്കസ് ഇല്ലാത്ത ഒരു നടനാണ് വിജയ് സേതുപതി. കമൽ ഹാസൻ, ഷാരൂഖ് ഖാൻ തുടങ്ങി വമ്പൻ താരങ്ങൾക്ക് വില്ലനാകാനും വിജയ് സേതുപതിക്ക് മടിയില്ല. വിജയുടെ മാസ്റ്ററിലും സേതുപതി തന്നെയായിരുന്നു വില്ലൻ. എന്നാൽ, അടുത്തിടെ ഇനി താൻ വില്ലൻ കഥാപാത്രങ്ങൾ ചെയ്യില്ലെന്ന് താരം വെളിപ്പെടുത്തിയിരുന്നു.
‘വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ പരിമിതി തോന്നാറുണ്ട്, വലിയ മാനസിക സംഘര്‍ഷം അതുണ്ടാക്കുന്നു, ഈ മാനസിക ബുദ്ധിമുട്ട് അഭിമുഖീകരിക്കേണ്ടതില്ല എന്ന തോന്നല്‍ ഉണ്ടായി. ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍, ഞാന്‍ ഇനി വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യില്ല എന്ന് തീരുമാനമെടുത്തിരിക്കുകയാണ്. അത്തരം കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ ആവില്ല. കുറച്ച് കാലത്തേക്ക് എങ്കിലും വില്ലന്‍ റോളുകളില്‍ നിന്ന് വിട്ടുനില്‍ക്കും’, എന്നായിരുന്നു ഐഎഫ്എഫ്ഐ യിൽ നടന്ന അഭിമുഖത്തിൽ താരം പറഞ്ഞത്.
വിക്രം സിനിമയിൽ വിജയ് സേതുപതി അവതരിപ്പിച്ച സന്തനം മരിക്കുന്നതായി ആണ് കാണിക്കുന്നത്. അങ്ങനെയാണെങ്കിൽ ‘വിക്രം’ രണ്ടാം ഭാഗം ഇറങ്ങുമ്പോൾ സന്തനം ഉണ്ടാകില്ലല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. വിക്രം 2 വിൽ റോളക്സിന്റെയും സന്താനത്തിന്റെയും മുൻകാലങ്ങളെ കുറിച്ച് പറയുന്നുണ്ടെങ്കിൽ, വിജയ് സേതുപതി ഇനി ഉണ്ടാകുമോ എന്ന സംശയത്തിലാണ് ആരാധകർ.
Post Your Comments