GeneralKollywoodLatest NewsNEWS

അറുപതിലധികം പേർ പണം മുടക്കി, അവസാനം നിങ്ങള്‍ നാണമില്ലാതെ നിര്‍മ്മാതാവായി: അമീറിനെതിരായ വിവാദത്തിൽ സമുദ്രക്കനി

താങ്കള്‍ ഗുരുതരമായ തെറ്റാണ് ചെയ്യുന്നത്

പരുത്തിവീരന്‍ എന്ന തമിഴ് സിനിമയുടെ മറവില്‍ സംവിധായകൻ അമീര്‍ തട്ടിപ്പ് നടത്തിയെന്ന നിർമ്മാതാവ് ജ്ഞാനവേല്‍ രാജയുടെ ആരോപണം വലിയ ചർച്ചയാകുകയാണ്. സംഭവത്തിൽ അമീറിനെ പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സമുദ്രക്കനി.

താനും സിനിമയുടെ ഭാഗമായിരുന്നെന്നും അമീറിനെക്കുറിച്ച്‌ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സമുദ്രക്കനി വ്യക്തമാക്കി. കാര്‍ത്തിയുടെ അരങ്ങേറ്റ ചിത്രമായ പരുത്തിവീരന്‍ 2007 ലാണ് റിലീസിനെത്തിയത്.

read also: മമ്മൂട്ടി നായകനായെത്തുന്ന ‘ടർബോ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘അമീറിനെക്കുറിച്ച്‌ താങ്കള്‍ പറഞ്ഞ വീഡിയോ ഞാന്‍ കണ്ടു. താങ്കള്‍ ഗുരുതരമായ തെറ്റാണ് ചെയ്യുന്നത്. താങ്കള്‍ പറയുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. സിനിമയുടെ നിര്‍മ്മാണ വേളയില്‍ യൂണിറ്റിനും അമീറിനും ഒപ്പമുണ്ടായിരുന്നതിനാലും എല്ലാ പ്രശ്‌നങ്ങളും നേരിട്ടറിയുന്നതിനാലുമാണ് ഞാന്‍ ഇത് പറയുന്നത്.അമീര്‍ ആണ് താങ്കളെ നിര്‍മ്മാതാവും കാര്‍ത്തിയെ നായകനുമാക്കിയത്. എന്നാല്‍ താങ്കള്‍ വിശ്വസ്തത പുലര്‍ത്തിയില്ല. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമ്പോഴെല്ലാം ഞാന്‍ ഇടപെടാന്‍ മടിച്ചു. നേരിട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചു.

പക്ഷേ ഇത്തവണ എനിക്ക് ഇത് സഹിക്കാന്‍ കഴിഞ്ഞില്ല. അറുപതിലധികം പേര്‍ ചേര്‍ന്നാണ് ചിത്രത്തിന് പണം മുടക്കിയത്, പക്ഷേ അവസാനം നിങ്ങള്‍ നാണമില്ലാതെ നിര്‍മ്മാതാവ് എന്ന പദവി ഏറ്റെടുത്തു. ഈ വിഷയത്തിലുടനീളം കാര്‍ത്തി മൗനം പാലിക്കുന്നത് അസഹനീയമാണ്,’ സമുദ്രക്കനി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button