താൻ നിരന്തരം ബോഡി ഷെയ്മിങ്ങിന് വിധേയയാകുന്ന ഒരാളാണെന്ന് നടി അനന്യ പാണ്ഡേ. മെലിഞ്ഞിരിക്കുന്ന ശരീര പ്രകൃതി കാണുമ്പോൾ ആൾക്കാർ തന്നെ പരിഹസിക്കുകയാണെന്നും അനന്യ.
മോഡലിംങ് ചെയ്യുന്ന കാലത്ത് തന്നെ ഇത്തരം കുത്തുവാക്കുകൾ ഒട്ടേറെ കേട്ടിരുന്നുവെന്നും, ബോഡി ഷെയ്മിങ് ഒരു വ്യക്തിക്ക് ഏൽപ്പിക്കുന്ന ആഘാതം മറ്റുള്ളവർ മനസിലാക്കണമെന്നും നടി വ്യക്തമാക്കി. മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ ജീവിതകാലം മുഴുവനും മറ്റുള്ളവരുടെ പരിഹാസങ്ങൾക്ക് താൻ ഇരയായത് മാനസികമായി ബാധിച്ചെന്നും അനന്യ.
കരൺ ചിത്രം സ്റ്റുഡന്റ്സ് ഓഫ് ദി ഇയർ എന്ന വമ്പൻ ചിത്രത്തിലൂടെയാണ് നടി സിനിമയിലേക്കെത്തിയത്. ഇന്ന് സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയെടുക്കാനും അനന്യക്ക് സാധിച്ചിട്ടുണ്ട്. കടന്നുവന്ന പോരാട്ട വഴികളെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് അനന്യ തുറന്ന് സംസാരിച്ചത്. ബോഡി ഷെയ്മിങ്ങിന് ഇരയാകേണ്ടി വന്ന താരത്തിന് വൻ പിന്തുണയാണ് ആരാധകർ നൽകുന്നത്.
Post Your Comments