സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറൽ ആകാറുള്ള നടനാണ് ഷൈൻ ടോം ചാക്കോ. പ്രണയത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘ജീവിതത്തില്‍ ഞാനൊരു മോശം വ്യക്തിയാണ്. ജീവിതം എങ്ങനെ കൊണ്ടുപോകണമെന്ന് എനിക്കറിയില്ല. അതില്‍ ഞാന്‍ അത്ര പക്വതയുള്ള ആളല്ല. പ്രണയവും സ്നേഹവും ഒന്നാണോയെന്നുള്ള കണ്ഫ്യൂഷനില് നില്‍ക്കുകയാണ്. പ്രണയവും സ്നേഹവും രണ്ടും രണ്ടല്ലേ? സ്നേഹമെന്ന് പറയുന്നത് ഓവര്പൊസ്സസിവ് ആകുന്നതാണോ? ഒരു വ്യക്തിയല്ലേ നമ്മള് ഇഷ്ടപ്പെടുന്നത്.’
‘പിന്നെ അവന് ചെയ്യുന്ന കാര്യങ്ങള്‍ നോക്കേണ്ട കാര്യമില്ലല്ലോ? അവിടെയാണ് പ്രശ്നങ്ങളുണ്ടാകുന്നത്. എന്തൊക്കെ പറഞ്ഞാലും അതൊക്കെ തന്നെ നമ്മള് ചെയ്യും. ഞാന്‍ ഇനി പ്രേമത്തില്‍ വീഴില്ലെന്ന് പറഞ്ഞതല്ലേ? നമ്മള് ചെയ്യാതിരിക്കുമ്പോഴല്ലേ മറ്റുളളവരെ കുറ്റം പറയാതിരിക്കാന്‍ പറ്റുള്ളൂ.’-ഷൈൻ ടോം ചാക്കോ പറഞ്ഞു.
Post Your Comments