![](/movie/wp-content/uploads/2018/08/nandini.jpg)
മലയാള പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നന്ദിനി. കരുമാടിക്കുട്ടൻ, തച്ചിലേടത്ത് ചുണ്ടൻ, അയാൾ കഥയെഴുതുന്നു, തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായിരുന്നു നന്ദിനി.
അതിനിടെ, തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും വൻ തിരക്കുള്ള നായികയായി നന്ദിനി മാറിയിരുന്നു. തമിഴിലും കന്നടയിലും തെലുങ്കിലുമായി അനവധി ചിത്രങ്ങളാണ് നടിയുടേതായി പുറത്തിറങ്ങിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് പൂവേലി എന്ന ചിത്രത്തിലെ പ്രകടനത്തിന് നടി നേടിയിരുന്നു.
40 വയസ്സായെങ്കിലും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല നടി. പ്രണയത്തകർച്ചയായിരുന്നു വിവാഹം കഴിക്കാതിരുന്നതിന് പിന്നിലെന്നാണ് നടി പറയുന്നത്. 6 വയസ് മൂത്ത അദ്ദേഹവുമായി പ്രണയമായിരുന്നു, എന്നാൽ ഒരു ഘട്ടത്തിലത് വേണ്ടെന്ന് വക്കേണ്ടി വന്നുവെന്നും അത് മാനസികമായി ബുദ്ധിമുട്ടിച്ചെന്നും നടി വ്യക്തമാക്കി.
Post Your Comments