CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

നെല്ല് വായിച്ച് ഞാൻ അവരുടെ ആരാധികയായി മാറി, വെള്ളിമാടുകുന്ന് കാലത്ത് നേരിട്ട് കാണാനും സാധിച്ചിരുന്നു: സജിത മഠത്തിൽ

സിനിമയാക്കിയപ്പോൾ വത്സലയാണ് തിരക്കഥയൊരുക്കിയത്

പ്രശസ്ത മലയാള സാഹിത്യകാരി പി വത്സലയെ അനുസ്മരിച്ച് നടി സജിതാ മഠത്തിൽ. ഹൃദയാഘാതത്തെ തുടർന്നാണ് പി വത്സല അന്തരിച്ചത്. 85 വയസായിരുന്നു. വിവാഹശേഷം വയനാട്ടിലേക്ക് താമസം മാറ്റിയ എഴുത്തുകാരി അവിടെവച്ചാണ് ആദിവാസി സമൂഹങ്ങളുടെ കഥ പറയുന്ന, ഒട്ടേറെ നിരൂപക പ്രശംസ നേടിയ നെല്ല് എഴുതിയത്. രാമു കാര്യാട്ട് അത് സിനിമയാക്കിയപ്പോൾ വത്സലയാണ് തിരക്കഥയൊരുക്കിയത്.

ആദ്യം പരിചയപ്പെട്ട എഴുത്തുകാരി. നടക്കാവ് സ്കൂളിൽ വെച്ചാണ് നേരിട്ട് കാണുന്നത്. നെല്ല് വായിച്ചാണ് ആരാധികയാവുന്നത്! തിരുനെല്ലിക്ക് പോകുന്നത് അങ്ങിനെയാണ്. വെള്ളിമാടുകുന്ന് കാലത്ത് ആ വീട്ടിൽ പല കാര്യങ്ങളുമായി ചെന്നിട്ടുണ്ട്. അമ്മയോടുള്ള സ്നേഹം എന്നോടും കാണിച്ചിട്ടുണ്ടെന്നാണ് നടി സജിത മഠത്തിൽ എഴുതിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ആദ്യം പരിചയപ്പെട്ട എഴുത്തുകാരി. നടക്കാവ് സ്കൂളിൽ വെച്ചാണ് നേരിട്ട് കാണുന്നത്. നെല്ല് വായിച്ചാണ് ആരാധികയാവുന്നത്! തിരുനെല്ലിക്ക് പോകുന്നത് അങ്ങിനെയാണ്. വെള്ളിമാടുകുന്ന് കാലത്ത് ആ വീട്ടിൽ പല കാര്യങ്ങളുമായി ചെന്നിട്ടുണ്ട്.

അമ്മയോടുള്ള സ്നേഹം എന്നോടും കാണിച്ചിട്ടുണ്ട്. പുസ്തകങ്ങൾക്കിടയിരിക്കുന്ന ഒരു സ്ത്രീയെ ഞാനാദ്യമായി കാണുന്നത് അങ്ങിനെയാണ് . ടീച്ചർക്ക് വിട !

shortlink

Related Articles

Post Your Comments


Back to top button